അപൂര്‍വ ശസ്ത്രക്രിയക്ക് സാക്ഷിയായി മുംബൈ ആശുപത്രി

മുംബൈ| കഴിഞ്ഞ ആഴ്ച അപൂര്‍വ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച്‌ നാനാവതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. മുംബൈയില്‍ നിന്നുള്ള 70 കാരിയാണ് വളരെ സങ്കീര്‍ണവും അപകടസാധ്യതയുള്ളതുമായ ട്രാന്‍സ് കത്തീറ്റര്‍ ആര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് (ടി എ വി ആര്‍) ശാസ്ത്രക്രിയക്ക് വിധേയയായത്. ഇന്ത്യയിലെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റായ ഡോ. രേഖാ പഥകിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. എ ബി ഗോപാലമുരുഗനും സംഘവും ശാസ്ത്രക്രിയയില്‍ പങ്കാളികളായി.

ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷം രോഗിയുടെ അരക്കെട്ടിലൂടെ കത്തീറ്റര്‍ കടത്തി അസുഖമുള്ള അയോര്‍ട്ടിക് വാല്‍വ് മാറ്റിസ്ഥാപിക്കുകയായിരുന്നു ഡോക്ടര്‍മാര്‍ ചെയ്തത്.

അതിസങ്കീര്‍ണമായ ശാസ്ത്രക്രിയ ആയിരുന്നിട്ടും ഓപ്പണ്‍ ഹാര്‍ട്ട് ശാസ്ത്രക്രിയയുടെ അപകടസാധ്യതകള്‍ ഒഴിവാക്കാനും വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ കാലയളവ് കുറക്കാനുമാണ് ടി എ വി ആര്‍ തിരഞ്ഞെടുത്തെന്ന് ഡോ.പഥക്ക് പറഞ്ഞു.

കൊറോണവൈറസ് വ്യാപനത്തിനിടെ മറ്റ് അസുഖങ്ങളുള്ള ഒരു വ്യക്തിക്ക് ഗുരുതരവും സങ്കീര്‍ണവുമായ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് കാര്‍ഡിയോളജിസ്റ്റുകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അടുത്ത ദിവസം രാവിലെ ആശുപത്രിയുടെ ഇടനാഴികളില്‍ കൂടി സന്തോഷത്തോടെ നടന്നാണ് അവര്‍ വീട്ടിലേക്ക് പോയത്. ഡോ.പഥക് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗദിയിലെ ദമ്മാമില്‍ കോവിഡ് ബാധിച്ച്‌ രണ്ട് ആലപ്പുഴ സ്വദേശികള്‍ നിര്യാതനായി

Wed Jul 1 , 2020
ദമാം : സൗദിയിലെ ദമ്മാമില്‍ ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ കോവിഡ് ബാധിച്ച്‌ നിര്യാതനായി . കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവും (53) ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീന്‍ സുലൈമാന്‍ റാവുത്തര്‍ (48)എന്നിവരാണ് ദമാമില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് . രാജീവിനെ രണ്ടാഴ്ച മുമ്ബ് കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതോടെ ദമാം […]

Breaking News