സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 24 ആയി. മുംബയില്‍ നിന്നാണ് തങ്കപ്പന്‍ നാട്ടില്‍ എത്തിയത്. കടുത്ത പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എത്തിച്ച്‌ ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ശേഷം ഇന്നലെയാണ് സ്രവപരിശോധനാ ഫലം ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുംബയില്‍ നിന്ന് നാട്ടിലെത്തുമ്ബോള്‍ തന്നെ ഇദ്ദേഹം രോഗബാധിതനായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സമ്ബര്‍ക്കപട്ടിക തയ്യാറാക്കുന്നതില്‍ വലിയ വെല്ലുവിളിയല്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇവിടാര്‍ക്കും കൊവിഡ് ഭീതിയില്ല !

Wed Jul 1 , 2020
കൊല്ലം: ജില്ലാ ആശുപത്രിയില്‍ അടുത്ത ദിവസങ്ങളിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ ആകെ കുഴയും. സമ്ബര്‍ക്ക പട്ടിക പോലും തകയ്യാറാക്കാനാകില്ല. അത്രത്തോളം രൂക്ഷമാണ് ഇവിടുത്തെ അവസ്ഥ. സാമൂഹിക അകലം പോയിട്ട് സൂചി കുത്താന്‍ പോലും ഇടമില്ല. ജില്ലാ ആശുപത്രിയുടെ മുക്കിലും മൂലയിലും തിരക്കാണ്. രാവിലെ എട്ടിന് ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ തുടങ്ങും. പിന്നാലെ രോഗികളും ഒപ്പമെത്തുന്നവരും ഒ.പികള്‍ക്ക് മുന്നില്‍ തടിച്ചുകൂടും. പിന്നെ മരുന്നിന്റെ കുറിപ്പടിയുമായി ഫാര്‍മസിക്ക് മുന്നിലെത്തുന്നവരുടെ പൂരത്തിരക്കാണ്. […]

Breaking News