ഇവിടാര്‍ക്കും കൊവിഡ് ഭീതിയില്ല !

കൊല്ലം: ജില്ലാ ആശുപത്രിയില്‍ അടുത്ത ദിവസങ്ങളിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ ആകെ കുഴയും. സമ്ബര്‍ക്ക പട്ടിക പോലും തകയ്യാറാക്കാനാകില്ല. അത്രത്തോളം രൂക്ഷമാണ് ഇവിടുത്തെ അവസ്ഥ. സാമൂഹിക അകലം പോയിട്ട് സൂചി കുത്താന്‍ പോലും ഇടമില്ല.

ജില്ലാ ആശുപത്രിയുടെ മുക്കിലും മൂലയിലും തിരക്കാണ്. രാവിലെ എട്ടിന് ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ തുടങ്ങും. പിന്നാലെ രോഗികളും ഒപ്പമെത്തുന്നവരും ഒ.പികള്‍ക്ക് മുന്നില്‍ തടിച്ചുകൂടും. പിന്നെ മരുന്നിന്റെ കുറിപ്പടിയുമായി ഫാര്‍മസിക്ക് മുന്നിലെത്തുന്നവരുടെ പൂരത്തിരക്കാണ്. വേഗം കാര്യം സാധിച്ച്‌ മടങ്ങാനുള്ള തത്രപ്പാടില്‍ എല്ലാവരും സാമൂഹിക അകലം മറക്കുകയാണ്. ആശുപത്രിയുടെ മുക്കിലും മൂലയിലും സുരക്ഷാ ജീവനക്കാരുണ്ട്. അവരെല്ലാം സാമൂഹിക അകലം പാലിച്ച്‌ ദൂരെ മാറിയിരിപ്പാണ്.

ആശുപത്രിയുടെ നിയന്ത്രണ ചുമലതയുള്ളവരെല്ലാം കൊവിഡ് പേടിയിലാണ്. സ്വന്തം കാബിന്‍ വിട്ട് പുറത്തിറങ്ങാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല. പ്രായമുള്ളവരും കുട്ടികളും രോഗബാധിതരും ഒരുപോലെ എത്തുന്നിടമാണ്. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ട സ്ഥലം. പക്ഷെ അതുറപ്പാക്കാന്‍ ആശുപത്രി അധിതൃതരും ശ്രമിക്കുന്നില്ല. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് വന്‍ തിരക്ക്. കൊവിഡ് ഭീതി പടര്‍ന്ന സമയത്ത് ജില്ലാ ആശുപത്രി ഒ.പിയിലെത്തുന്നവരുടെ എണ്ണം ഇരുന്നൂറില്‍ താഴെയായിരുന്നു. ഇപ്പോഴത് ഉയര്‍ന്ന് ശരാശരി 1500 വരെയെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വന്ദേഭാരത് മിഷന്‍; യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത് 39 വിമാനങ്ങള്‍

Wed Jul 1 , 2020
ദുബായ്: പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത് 59 വിമാനങ്ങള്‍. ഇതില്‍ 39 വിമാനവും കേരളത്തിലേക്കാണ്. ജൂലൈ 1 മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഒപ്പം ചാര്‍ട്ടേഡ് വിമാനങ്ങളും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ ജൂലൈ […]

You May Like

Breaking News