പറക്കുംതളിക ബസ്സല്ല; വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ ബസില്‍ പച്ചക്കറി വില്‍പന തുടങ്ങിയതാണ്..

യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് ജീവനക്കാര്‍ മറ്റ് ജോലികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബസ് ഉപയോഗിച്ച്‌ മറ്റ് എന്ത് ചെയ്യുമെന്ന പാലക്കാട്ടെ ഒരു പറ്റം ബസ് ജീവനക്കാരുടെ ചിന്ത പച്ചക്കറി കച്ചവടത്തിലാണ് എത്തിയത്.

ഈ ബെല്ലടി ബസ് മുന്നോട്ട് പോകാനുള്ളതല്ല. ജീവിതത്തിന്‍റെ സ്റ്റിയറിങ്ങ് തിരിക്കനാണ് ശ്രമം. പാലക്കാട് – മലമ്ബുഴ റൂട്ടില്‍ വര്‍ഷങ്ങളായി ചീറി പാഞ്ഞ ഇതിഹാസ് ബസാണിത്. ലോക് ഡൗണായതിനാല്‍ കൂറെ ദിവസം വണ്ടി നിര്‍ത്തിയിട്ടു. ലോക് ഡൗണില്‍ ഇളവ് വന്ന് സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഡീസല്‍ ചെലവ് കഴിഞ്ഞ് മിച്ചം ഒന്നുമില്ല. നഷ്ടം സഹിച്ച്‌ സര്‍വീസ് നടത്താന്‍ ബസ് ഉടമക്ക് കഴിയില്ല. തൊഴിലാളികള്‍ക്ക് ജീവിക്കുകയും വേണം.

പിന്നെ ഒന്നും നോക്കിയില്ല, നല്ല ഫ്രഷ് പച്ചക്കറി കിട്ടുന്ന ബസ് റെഡി. ലേഡീസ് സീറ്റും മുതിര്‍ന്നവര്‍ക്ക് ഉള്ള സംവരണ സീറ്റും ഒന്നുമില്ല. ബസ് മുഴുവന്‍ വെണ്ടയും പയറും പാവലും തക്കാളിയും ഒക്കെയാണ്. ബസ് ജീവനക്കാരുടെ സംരംഭത്തിന് നാട്ടുകാരുടെ നല്ല സഹകരണവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഈസി ജെറ്റില്‍ വന്‍ പിരിച്ചുവിടല്‍; യുകെ എയര്‍ലൈന്‍ ഇന്‍ഡസ്ട്രി വന്‍ പ്രതിസന്ധിയില്‍ !

Wed Jul 1 , 2020
ലണ്ടന്‍: യുകെയിലെ എയര്‍ലൈന്‍ ഇന്‍ഡസ്ട്രി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രമുഖ ബജറ്റ് എയര്‍ ലൈന്‍ ആയ ഈസി ജെറ്റ് പ്രധാന ഹബ്ബ്കളായ സ്റ്റാന്‍സ്റ്റഡ്‌ എയര്‍പോര്‍ട്ട്, ന്യൂ കാസില്‍, സൌത്ത്ഏന്‍ഡ് എന്നിവ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. വരും മാസങ്ങളില്‍ ഈസി ജെറ്റില്‍ ഏകദേശം 5000 ജോലികള്‍ ഇത് മൂലം നഷ്ട്ടപ്പെടും. ഇതില്‍ 2300 പൈലറ്റുമാരും ഉള്‍പ്പെടും. എന്നാല്‍ ഈ എയര്‍പോര്‍ട്ടുകളിലേക്കുള്ള സര്‍വീസ് എസ്സി ജെറ്റ് തുടരും. 2023 വരെ […]

Breaking News