സൗദിയിലെ ദമ്മാമില്‍ കോവിഡ് ബാധിച്ച്‌ രണ്ട് ആലപ്പുഴ സ്വദേശികള്‍ നിര്യാതനായി

ദമാം : സൗദിയിലെ ദമ്മാമില്‍ ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ കോവിഡ് ബാധിച്ച്‌ നിര്യാതനായി . കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവും (53) ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീന്‍ സുലൈമാന്‍ റാവുത്തര്‍ (48)എന്നിവരാണ് ദമാമില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് .

രാജീവിനെ രണ്ടാഴ്ച മുമ്ബ് കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതോടെ ദമാം മെറ്റെണിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും . ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ബിന്ദുവാണ് ഭാര്യ . അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ് എന്നിവര്‍ മക്കളാണ് .

സുലൈമാന്‍ റാവുത്തറേ മൂന്നാഴ്ച മുമ്ബ് ഇദ്ദേഹം പാചകം ചെയ്യുന്നതിനിടക്ക് കുക്കര്‍ തുറന്നപ്പോള്‍ ചൂട് വെള്ളം ദേഹത്ത് വീണു പൊള്ളലേറ്റതിനെ തുടര്‍ന്ന് അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും എത്തി മുറിവുകള്‍ ഡ്രസ്സ് ചെയ്യുമായിരുന്നു. ഇതിനിടെ കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ദഹ്‌റാന്‍ പ്രോകെയര്‍ റിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. മാജിദയാണ് ഭാര്യ . മക്കള്‍: സല്‍മാന്‍, സൗഫാന്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അബുദാബിയില്‍ കായിക പരിശീലനം നാളെ പുനരാരംഭിക്കാന്‍ അനുമതി

Wed Jul 1 , 2020
ജൂലൈ മുതല്‍ അബുദാബിയില്‍ കായിക, വിനോദ പരിശീലനം പുനരാരംഭിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അനുമതി നല്‍കി.ജിം, ബോഡി ബില്‍ഡിങ്, ബില്യാഡ്സ്, സ്നൂക്കര്‍, യോഗ, ബൗളിങ് സെന്റര്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. മാസ്ക്, ഗ്ലൗസ് തുടങ്ങി ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച്‌ അകലം പാലിച്ചാകണം പ്രവര്‍ത്തനങ്ങള്‍. അതേസമയം യുഎഇയിലെ സ്ഥിരതാമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എമിറേറ്റില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ആവശ്യമെന്ന് അബുദാബി എമര്‍ജന്‍സി, […]

You May Like

Breaking News

error: Content is protected !!