അബുദാബിയില്‍ കായിക പരിശീലനം നാളെ പുനരാരംഭിക്കാന്‍ അനുമതി

ജൂലൈ മുതല്‍ അബുദാബിയില്‍ കായിക, വിനോദ പരിശീലനം പുനരാരംഭിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അനുമതി നല്‍കി.ജിം, ബോഡി ബില്‍ഡിങ്, ബില്യാഡ്സ്, സ്നൂക്കര്‍, യോഗ, ബൗളിങ് സെന്റര്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. മാസ്ക്, ഗ്ലൗസ് തുടങ്ങി ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച്‌ അകലം പാലിച്ചാകണം പ്രവര്‍ത്തനങ്ങള്‍.

അതേസമയം യുഎഇയിലെ സ്ഥിരതാമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എമിറേറ്റില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ആവശ്യമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി അറിയിച്ചു.തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഖത്തറില്‍ രണ്ടാംഘട്ട ഇളവുകൾ ജൂലൈ ഒന്നുമുതല്‍; റസ്​റ്റാറന്‍റുകള്‍​ തുറക്കാം

Wed Jul 1 , 2020
ദോഹ: ഖത്തറില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ നീക്കുന്നതി​​​െന്‍റ രണ്ടാം ഘട്ടം ജൂലൈ ഒന്നുമുതല്‍ തുടങ്ങും. ഈ ഘട്ടത്തില്‍ പരിമിതമായ ശേഷിയില്‍ രാജ്യത്തെ റസ്​റ്റാറന്‍റുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാം. ഇത് സംബന്ധിച്ച്‌ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കും. സുപ്രീം കമ്മിറ്റി വ്യക്തമാക്കിയ പ്രധാന നിര്‍ദേശങ്ങളും ഇളവുകളും കൂടുതല്‍ പള്ളികള്‍ അഞ്ച് നേരവും പ്രാര്‍ഥനക്കായി തുറക്കും. മതിയായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച്‌​ പരിമിതമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കൂ.പൊതു, സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളില്‍ […]

Breaking News