ഖത്തറില്‍ രണ്ടാംഘട്ട ഇളവുകൾ ജൂലൈ ഒന്നുമുതല്‍; റസ്​റ്റാറന്‍റുകള്‍​ തുറക്കാം

ദോഹ: ഖത്തറില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ നീക്കുന്നതി​​​െന്‍റ രണ്ടാം ഘട്ടം ജൂലൈ ഒന്നുമുതല്‍ തുടങ്ങും. ഈ ഘട്ടത്തില്‍ പരിമിതമായ ശേഷിയില്‍ രാജ്യത്തെ റസ്​റ്റാറന്‍റുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാം. ഇത് സംബന്ധിച്ച്‌ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കും.

സുപ്രീം കമ്മിറ്റി വ്യക്തമാക്കിയ പ്രധാന നിര്‍ദേശങ്ങളും ഇളവുകളും

കൂടുതല്‍ പള്ളികള്‍ അഞ്ച് നേരവും പ്രാര്‍ഥനക്കായി തുറക്കും. മതിയായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച്‌​ പരിമിതമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കൂ.
പൊതു, സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.
തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകളോടെ തൊഴിലാളികളുടെ എണ്ണം 50 ശതമാനമാക്കാം.

50 ശതമാനം ജീവനക്കാര്‍ക്ക്​ ഒാഫിസുകളില്‍ എത്തി ജോലി ചെയ്യാം.
കുടുംബങ്ങള്‍ക്ക് ബോട്ടുകളും നൗകകളും വാടകക്കെടുത്ത് സഞ്ചരിക്കാം. 10 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല.
രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണിഷുകളും പൊതുജനങ്ങള്‍ക്കായി തുറക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം.
കുട്ടികളുടെ കളിസ്​ഥലങ്ങള്‍ തുറക്കാന്‍ അനുമതിയില്ല.
തുറസ്സായ സ്​ഥലങ്ങളിലും വലിയ ഹാളുകളിലും കായിക താരങ്ങള്‍ക്ക് പരിശീലനങ്ങളിലേര്‍പ്പെടാം. പരമാവധി 10 പേര്‍.
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ശേഷി 60 ശതമാനമാക്കി ഉയര്‍ത്തി.
പരിമിതമായ സമയത്തിലും ശേഷിയിലും രാജ്യത്തെ മ്യൂസിയങ്ങളും ലൈബ്രറികളും പുനരാരംഭിക്കും.
പുറത്തിറങ്ങുമ്ബോള്‍ മാസ്​ക്​ ധരിക്കണം.
സാമൂഹിക അകലം പാലിക്കുക
ഇഹ്തിറാസ്​ ആപ്പ് പ്രവര്‍ത്തിപ്പിക്കുക

രണ്ടാം ഘട്ടം നിയന്ത്രണം നീക്കുേമ്ബാള്‍ പൊതു, സ്വകാര്യ ഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ലെന്ന്​ ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി നിര്‍ദേശം നല്‍കി. നേരത്തേ 10 പേര്‍ക്ക്​ വരെ അനുമതി നല്‍കിയിരുന്നു.

ജൂണ്‍ 15 മുതല്‍ നിയന്ത്രണം നീക്കുന്നതി​​െന്‍റ ഒന്നാംഘട്ടം ആരംഭിച്ചിരുന്നു. ഈ ഇളവുകള്‍ക്കിടയില്‍ പലരും കോവിഡ്​ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ വീഴ്​ച വരുത്തിയെന്നാണ്​ അധികൃതര്‍ പറയുന്നത്​.​ സ്വദേശികള്‍ക്കിടയില്‍ കുടുംബ സന്ദര്‍ശനങ്ങളും മജ്​ലിസ്​ ഒത്തുചേരലുകളും ഏറെ ഉണ്ടായി. പ്രഫഷനലുകള്‍ക്കിടയില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെയുള്ള കൂടിച്ചേരലുകളുമുണ്ടായി. ഇത്​ രോഗവ്യാപനമുണ്ടാക്കിയതായി കണ്ടെത്തിയതി​െന്‍റ അടിസ്​ഥാനത്തിലാണ് അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ലെന്ന പുതിയ നിര്‍ദേശം വന്നിരിക്കുന്നത്​.

കോവിഡ്-19 സംബന്ധിച്ച്‌ ലഭ്യമായ പുതിയ വിവരങ്ങളനുസരിച്ച്‌ രോഗ വ്യാപനത്തോത് കുറഞ്ഞിട്ടുണ്ട്​. ഉയര്‍ന്ന ഘട്ടം പിന്നിട്ടതായാണ്​ ആരോഗ്യവിദഗ്​ധരുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ​ന്നി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ ച​വു​ട്ടി​നി​ന്നു; വെ​ടി​വെ​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി വനംവകുപ്പ്

Wed Jul 1 , 2020
കോ​​ട​​ഞ്ചേ​​രി: കാ​​ര്‍​​ഷി​​ക വി​​ള​​ക​​ള്‍ ന​​ശി​​പ്പി​​ക്കു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വെ​​ച്ചു കൊ​​ല്ലാ​​നു​​ള്ള അ​​നു​​മ​​തി ആ​​ദ്യ​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ ക​​ര്‍​​ഷ​​ക​​ന്‍ ജോ​​ര്‍​​ജ് ജോ​​സ​​ഫ് എ​​ട​​പ്പാ​​ട്ട്ക്കാ​​വ​െ​ന്‍​റ വെ​​ടി​​വെ​​ക്കാ​​നു​​ള്ള അ​​നു​​മ​​തി വ​​നം​​വ​​കു​​പ്പ്​ റ​​ദ്ദാ​​ക്കി. വെ​​ടി​​വെ​​ച്ചു​​കൊ​​ന്ന പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ ച​​വി​​ട്ടി​​നി​​ന്ന​​താ​​ണ് അ​​നു​​മ​​തി റ​​ദ്ദാ​​ക്കാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന്​ വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ ച​​വി​​ട്ടി​​നി​​ല്‍​​ക്കു​​ന്ന ഫോ​​ട്ടോ പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​ക​​ളി​​ലും​​വ​​ന്ന​​ത്​ വ​​ന്‍ വി​​മ​​ര്‍​​ശ​​നം ഉ​​യ​​ര്‍​​ത്തി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, വ​​നം വ​​കു​​പ്പി​െ​ന്‍​റ ന​​ട​​പ​​ടി​​യി​​ല്‍ കോ​​ട​​ഞ്ചേ​​രി മ​​ണ്ഡ​​ലം കോ​​ണ്‍​​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​തി​​ഷേ​​ധി​​ച്ചു. കാ​​ട്ടു​​പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തോ​​ട് […]

Breaking News