ഒമാൻ: സന്ദര്‍ശക വീസ ഓണ്‍ലൈനില്‍ പുതുക്കാം

ഒമാനില്‍ സന്ദര്‍ശക വീസയിലുള്ളവര്‍ വിസാ കാലാവധി പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് നിര്‍ദേശിച്ചു. നേരത്തെ ഒമാനിലെത്തി ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ വീസ പുതുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.

എക്‌സ്പ്രസ്/വിസിറ്റ് വീസകളില്‍ രാജ്യത്ത് തുടരുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം ഒരുക്കിയത്. വീസ പുതുക്കുന്നതിന് റോയല്‍ ഒമാന്‍ പോലീസിന്റെ സര്‍വീസ് സെന്ററുകളില്‍ എത്തേണ്ടതില്ല.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശക വീസക്കാര്‍ക്ക് ജൂണ്‍ 30 വരെ സൗജന്യമായി വീസാ കാലാവധി നീട്ടി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുവതിയും കുട്ടിയും കുളത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് അറസ്​റ്റില്‍

Wed Jul 1 , 2020
ഏറ്റുമാനൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവതിയും നാല് വയസ്സുള്ള കുട്ടിയും കുളത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്​റ്റില്‍. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസത്തില്‍ ചന്ദ്രബാബുവിനെയാണ്​ (40) കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറി​​െന്‍റ നേതൃത്വത്തില്‍ അറസ്​റ്റ്​ ചെയ്തത്. ജൂണ്‍ 10നാണ് വീടിനടുത്ത കളരിക്കല്‍ കുളത്തില്‍ രഞ്ജി (36), നാല് വയസ്സുള്ള മകന്‍ ശ്രീനന്ദ് എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തുംമുമ്ബുതന്നെ ഇവരെ കാണാതായതായി ചന്ദ്രബാബു ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒമ്ബതിന് രാത്രിയില്‍ ഒന്നിച്ചുറങ്ങാന്‍ കിടന്ന […]

You May Like

Breaking News