ഇശലുകള്‍ കഥ പറയുന്നു: എ.വി. മുഹമ്മദ്‌ (ഭാഗം 9)

എ വി മുഹമ്മദ്, ജനപ്രിയ ഇശലുകളുടെ തോഴൻ :- പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കിയ ഗായകനാണ് എ വി മുഹമ്മദ്. അദ്ദേഹത്തിൻ്റെ പാട്ടുകളെല്ലാം സംഗീതം, രചന, ശബ്ദ സൗകുമാര്യം എന്നിവ കൊണ്ടെല്ലാം ആസ്വാദകർ ഇന്നും നെഞ്ചേറ്റുന്നവയാണ്. കാൽ നൂറ്റാണ്ട് മുമ്പ് നമ്മോടു വിട പറഞ്ഞ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തേക്കാളും ജനമനസ്സിൽ ഇപ്പോഴും സജീവമാണെന്നർത്ഥം. ഇന്ന് നടക്കുന്ന ഗാനമേളകളിലും മൽസരവേദികളിലും പാടുന്നതും ഇദ്ദേഹത്തിൻ്റെ പാട്ടുകൾ തന്നെ.

കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലത്ത് ഹോട്ടൽ കച്ചവടം നടത്തിയ എ വി അതുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ ജോലി ചെയ്തിട്ടുണ്ട്. ജോലിയുടെ ഇടവേളയിൽ നാട്ടിൽ നടന്ന ഒരു പാട്ട് പരിപാടിയിൽ എം.എസ് ബാബുരാജിനോടൊപ്പം പാടാൻ കഴിഞ്ഞത് ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.എ വി എന്ന ചെറുപ്പക്കാരനിലെ കലാകാരനെ തിരിച്ചറിഞ്ഞ ബാബുക്ക നൽകിയ അവസരങ്ങളാണ് അദ്ദേഹത്തെ ഇന്നത്തെ പ്രശസ്തിയിലേക്ക് നയിച്ചത് ബാബുരാജ് സംഗീതം നൽകിയ അറുപതിലധികം പാട്ടുകൾ പാടാൻ കഴഞ്ഞത് ഇതുവഴിയാണ്. ഗ്രാമഫോൺ റിക്കാർഡുകളിലും കേസറ്റുകളിലുമായി ഒട്ടേറെ ഗാനങ്ങൾ പാടിയ എ വി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിനു വേദികളിലും തൻ്റെ സംഗീത സപര്യയുമായി നിറഞ്ഞു നിന്നു.

എ വി യുടെ പാട്ടുകൾ :- പ്രസിദ്ധമായ ‘ബിസ്മിയും ഹംദും സലാത്തും വിണ്ട തി യിൽ പിന്നെ ‘ ‘ പകലൽ നിശാനി ആലം’ ‘മമ്പുറപൂമഖാമിലെ ‘ ‘പരൻ വിധിച്ചമായിട്ട് ‘ ‘ ആകെ ലോക കാരണ മുത്തൊളി യാ റസൂലേ ‘ ‘ ഇലാഹായ പുരാനോട് ‘ ‘ തരുണീമണി ബീവി ഖദീജ ‘ ‘അഴകിൽ മികച്ച് നിൽക്കും യൂസുഫ് നബി ‘ ‘ഹാപ്രിയ സഹോദരരേ” തുടങ്ങിയവയെല്ലാം എ വിക്കയുടെ ഹിറ്റ് ഗാനങ്ങളുടെ ഗണത്തിൽ പെടുന്നു. തിരൂരങ്ങാടിയിൽ തന്നെയുള്ള കെ ടി മുഹമ്മദ്, കെ.ടി മൊയ്തീൻ എന്നീ സഹോദരൻമാരാണ് അദ്ദേഹത്തിൻ്റെ പാട്ടുകളിൽ കൂടുതലും എഴുതിയത്.തിരൂരങ്ങാടി എന്ന പ്രദേശത്തിൻ്റെ കലാ കൂട്ടായ്മ കേരളത്തിൻ്റെ മാപ്പിളപ്പാട്ട് വലിയ സംഭാവനകളാണ് ഇതുവഴി നൽകിയത്‌.

1932-ലാണ് എ വി യുടെ ജനനം. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.അതോടൊപ്പം മാപ്പിള കലാ രംഗത്തെ വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഒരു സാധാരണക്കാരനായി ജീവിത മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ച് ജീവിച്ച എ വി 1995 മെയ് 20 നു അന്തരിച്ചു. മാപ്പിളപ്പാട്ട് ലോകത്തെ വിസ്മയമായിത്തീർന്ന ആ ധന്യ ജീവിതം എന്നും ഓർമ്മിക്കപ്പെടുന്ന ഇശലുകളിലൂടെ ആസ്വാദകരുടെ മനസ്സിൽ നിലനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗദി ആരാംകോ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

Thu Jul 2 , 2020
സൗദി അറേബ്യയില്‍ വാറ്റ്​ 15 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ അതിന്റെ പ്രതിഫലനം എണ്ണ വിപണിയിലുമുണ്ടായി. രാജ്യത്തെ ചരക്ക്​, സേവന മേഖലകളില്‍​ 15 ശതമാനം മൂല്യവര്‍ധിത നികുതി ബാധകമായ പശ്ചാത്തലത്തില്‍ സൗദി ആരാംകോ ഇന്ധന വില പുതുക്കിനിശ്ചയിച്ചു. പെട്രോള്‍ 91 ഇനത്തിന്​ 98 ഹലാലയും 95 ഇനത്തിന്​ 1.18 റിയാലുമായാണ്​ നേരിയ വര്‍ധനവ്​ വരുത്തിയത്​. നിലവില്‍ 91 ഇനത്തിന്​ 90 ഹലാലയും 95 ഇനത്തില്‍ 1.08 റിയാലുമായിരുന്നു. എട്ട്​ ഹലാലയും 10 ഹലാലയുമാണ്​ […]

Breaking News