മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിന്​ സൗദിക്ക്​ അമേരിക്കയുടെ പ്രശംസ

ജുബൈല്‍: മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ അമേരിക്ക പ്രശംസിച്ചു. അമേരിക്കന്‍ സ്​റ്റേറ്റ്​ ഡിപ്പാര്‍ട്ട്മ​െന്‍റ് തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്തി​െന്‍റ റാങ്കിങ് ടയര്‍ മൂന്നില്‍ നിന്ന് ടയര്‍ രണ്ട് വാച്ച്‌ ലിസ്​റ്റിലേക്ക് ഉയര്‍ന്നു.
മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ അന്താരാഷ്​ട്ര സംഘടനകളായ ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം), യു.എന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസ് (യു.എന്‍.ഡി‌.സി) എന്നിവയുടെ സഹകരണത്തോടെയാണ്​ സ്​റ്റേറ്റ്​ ഡിപ്പാര്‍ട്ട്​മ​െന്‍റ്​ ഇൗ റിപ്പോര്‍ട്ട്​ തയാറാക്കിയത്​. മനുഷ്യക്കടത്ത്​ തടയാന്‍ സൗദി അറേബ്യ ഫലപ്രദമായ നടപടികളാണ്​ കൈക്കൊണ്ടത്​.

ആദ്യത്തെ ദേശീയ റഫറല്‍ സംവിധാനം ഇതിനായി ആരംഭിച്ചു. ഇത് കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും വിചാരണയിലും അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു.
തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ കൃത്യമായ ധാരണകളും ഉടമ്ബടികളും രൂപപ്പെടുത്തിയിട്ടുണ്ട്​. അന്താരാഷ്​ട്ര മാനദണ്ഡങ്ങള്‍ റിക്രൂട്ടുമ​െന്‍റില്‍ സ്വീകരിക്കുന്നുവെന്ന്​ ഉറപ്പാക്കുന്നു.

മുവായിരത്തോളം റിക്രൂട്ട്‌മ​െന്‍റ്​ ഏജന്‍സികളു​ടെ സഹായത്തോടെയാണ്​ ഇൗ പ്രവര്‍ത്തനങ്ങള്‍ ഏ​കോപിപ്പിക്കുന്നത്​. ഇൗ രംഗത്ത്​ പ്രശ്​നങ്ങളുണ്ടായാല്‍ നിയമപരമായ പരിഹാരം കാണാന്‍ ക്രിമിനല്‍ കോടതികളുടെ പ്രത്യേക പാനലുകള്‍ രൂപപ്പെടുത്തി

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളാകുന്നവര്‍ക്ക്​ എതിരെ ശക്തമായ നടപടികളും സ്വീകരിക്കുന്നു. യു.എന്‍.ഒ.ഡി.സി, ഐ.ഒ.എം എന്നിവയുമായി സഹകരിച്ച്‌ മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലന പരിപാടി നടപ്പാക്കി. വ്യക്തികളെ കടത്തിക്കൊണ്ടുപോകുന്നത് ഇല്ലാതാക്കാനുള്ള നടപടികള്‍ വിജയം കണ്ടെന്ന്​ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സൗദി ദേശീയ സമിതിയുടെ (എന്‍.സി.സി‌എച്ച്‌.ടി) ചെയര്‍മാനും മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്‍റുമായ ഡോ. അവദ് ബിന്‍ സാലിഹ് അല്‍അവദ് പറഞ്ഞു. മനുഷ്യക്കടത്ത് വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുന്നത് രാജ്യത്തി​​െന്‍റ മനുഷ്യാവകാശ പരിഷ്കരണ അജണ്ടയുടെ ഒരു പ്രധാന ഭാഗമാണ്. ഈ കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശിക്ഷാനടപടികളില്‍ പരിഷ്കാരങ്ങള്‍ വരുത്തുന്നതിലും കൂടി കൂടുതല്‍ ശ്രദ്ധപുലര്‍ത്തി മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ നാടാക്കി രാജ്യത്തെ മാറ്റാന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി​ദേ​ശി​ക​ള്‍​ക്കെ​തി​രാ​യ നി​ല​പാ​ടിന്‍റെ പേ​രി​ല്‍ വധ​ ഭീ​ഷ​ണി​യെ​ന്ന്​ എം.പി

Fri Jul 3 , 2020
കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ള്‍​ക്ക്​ എ​തി​രാ​യി വ​രു​ന്ന ചി​ല നി​ല​പാ​ടു​ക​ളു​ടെ പേ​രി​ല്‍ ത​നി​ക്ക്​ വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി സ​ഫ അ​ല്‍ ഹാ​ഷിം എം.​പി ആ​രോ​പി​ച്ചു. ഒ​രൊ​റ്റ വി​ദേ​ശി സ​മൂ​ഹ​ത്തി​ല്‍​നി​ന്ന്​ മാ​ത്രം ത​നി​ക്ക്​ ഒ​മ്ബ​തു​ത​വ​ണ ഇ​-​മെ​യി​ലി​ലൂ​ടെ​ വ​ധ​ഭീ​ഷ​ണി നേ​രി​ട്ട​താ​യി അ​വ​ര്‍ പ​റ​ഞ്ഞു. ഏ​തു​ വി​ദേ​ശി സ​മൂ​ഹ​മാ​ണെ​ന്ന്​ അ​വ​ര്‍ വ്യ​ക്​​ത​മാ​ക്കി​യി​ല്ല. ഞാ​നൊ​രു കു​വൈ​ത്ത്​ പാ​ര്‍​ല​മ​െന്‍റ്​ അം​ഗ​മാ​യ​തി​നാ​ലാ​ണ്​ സ്വ​ദേ​ശി​ക​ളു​ടെ താ​ല്‍​പ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌​ ജ​ന​സം​ഖ്യാ സ​ന്തു​ല​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും വി​ദേ​ശി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്ക്​ ഫീ​സ്​ ചു​മ​ത്ത​ണ​മെ​ന്നും പ​റ​യു​ന്ന​ത്. വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കി […]

Breaking News

error: Content is protected !!