അമ്മ

-സല്‍മ ജസീര്‍ –

സ്നേഹ ദീപം അങ്ങ് ദൂരെ അണഞ്ഞു
ജാലക പഴുതിൽ നിലാ പക്ഷി തേങ്ങി
ചേലുള്ള ചെന്താമരപ്പൂവ് വാടി
ചേക്കേറുവാൻ കൂട് തേടി പറന്നു

കുടമുല്ല നിറമുള്ള മന്ദസ്മിതം മാഞ്ഞു
കുടിലിന്റെ യോരത്തിരിപ്പില്ല നീ
തണുവാർന്ന കൈകളാൽ തഴുകുവാൻ
തരുണിയാം നിന്നെ യലഞ്ഞിടുന്നു

കുളിരാറും മുന്നേ യുണർന്നിടുന്നമ്മ
കുയിലിന്റെ ഈണത്തിൽ താരാട്ട് പാടി
മുക്കുറ്റി വിരിയുന്ന മുറ്റത്തു ചൂലിന്റെ
അറ്റം വലിച്ച് നടക്കു മമ്മ

കുമ്പിളിൽ ഉമി വേർത്ത കഞ്ഞി യുണ്ടാക്കി
കുടവയർ നിറയോളം നൽകുന്ന സ്നേഹം
തകരുമെൻ ഹൃദയത്തിൽ തണലായി
തളിരിടും പൂ മൊട്ട് വിരിയിച്ചിടും

തനിയെ ഞാനുണരുന്ന നേരം നിലാവായി
ചാരത്തു നിന്നോർമ്മ പുനരുന്നിതാ
പതിയാതെ നോക്കുവാൻ പിറകിലായ് നീയില്ല
തളരാതെ നിന്നോർമ്മ കുളിരായിടും

Next Post

കോവിഡ്​: അഞ്ചല്‍ സ്വദേശി റിയാദില്‍ മരിച്ചു

Sat Jul 4 , 2020
റിയാദ്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ ഏരൂര്‍ പത്തടി സ്വദേശി കൊടിവിള പുത്തന്‍വീട്ടില്‍ ശരീഫ്​ (52) ആണ്​ ബുധനാഴ്​ച രാവിലെ റിയാദ്​ മന്‍സൂരിയയിലെ അല്‍ഇൗമാന്‍ ആശുപത്രിയില്‍ മരിച്ചത്​. പനി പിടിപെട്ടതിനെ തുടര്‍ന്ന്​ ജൂണ്‍ 15ന്​​ ബത്​ഹയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം 19ന്​ അല്‍ഇൗമാന്‍ ആശുപത്രിയില്‍ അഡ്​മിറ്റാവുകയുമായിരുന്നു. അസുഖം മൂര്‍ച്​ഛിച്ചതിനെ തുടര്‍ന്ന്​ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായിരുന്ന […]

Breaking News