ഓട്ടോയില്‍ യാത്രപോയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ചു, ആഭരണവും കവര്‍ന്നു, ഓട്ടോ ഡ്രൈവര്‍ക്കായി വലവിരിച്ച്‌ പൊലിസ്

കോഴിക്കോട്: ഓട്ടോയില്‍ യാത്രപോയ വയോധികയെ ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ചു.
പീഡനത്തിനു പുറമേ ഇവരുടെ ആഭരണങ്ങളും കവര്‍ന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരേ പൊലിസ അന്വേഷണം ശക്തമാക്കി.
മുക്കത്തുനിന്നാണ് നാടിനെ നടുക്കിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഹോട്ടലില്‍ ജോലിക്കാരിയായ ഇവര്‍. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ചെവിയിലൂടെ രക്തസ്രാവമുണ്ടായിരുന്നു.

ജോലി സ്ഥലത്തേക്ക് പോകാന്‍ രാവിലെ ആറു മണിയോടെയാണ് ഓട്ടോയില്‍ കയറിയത്. തുടര്‍ന്ന് വയോധികയെ ഒഴിഞ്ഞ പറമ്ബില്‍ കൊണ്ടുപോയി കെട്ടിയിട്ടാണ് പീഡനത്തിന് ഇരയാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇവര്‍ നല്‍കിയ മൊഴിയിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആറു മണിയോടെ ഇവര്‍ ജോലി സ്ഥലത്തേക്കു പോകാനായാണ് ഓട്ടോയില്‍ കയറിയത്. ഓട്ടോ ഡ്രൈവര്‍ തൊട്ടടുത്ത ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബിലേക്കാണ് ഓട്ടോ കൊണ്ടുപോയത്. കയ്യും കാലും കെട്ടിയിട്ടായിരുന്നു പീഡനം. കത്രിക കൊണ്ട് വസ്ത്രങ്ങള്‍ കീറിമുറിച്ചു. ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പൊലിസിനു മൊഴി നല്‍കി. ഇതിനിടെ വയോധികയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു.

ബോധം വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. കാലിലെ കെട്ടഴിച്ച്‌ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി സമീപത്തെ വീട്ടില്‍ എത്തിയെങ്കിലും ഭയന്ന് അവര്‍ സഹായിക്കാന്‍ തയാറായില്ല. വീടിന്റെ പിന്നില്‍ നിന്ന് ഇറങ്ങിവന്ന സ്ത്രീയാണ് കെട്ടഴിച്ചതെന്നും മൊഴിയില്‍ പറയുന്നു. കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള മാലയും കമ്മലും പണം അടങ്ങിയ പെഴ്‌സും അപഹരിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Next Post

ആദ്യം 25 കോടി, പിന്നെ 1000 ആംബുലന്‍സുകള്‍; ഈ വണ്ടിക്കമ്പനി രാജ്യത്തിന് താങ്ങാകുന്നത് എങ്ങനൊക്കെയാണ്!

Sat Jul 4 , 2020
ആംബുലന്‍സുകളുടെ 1000 യൂണിറ്റുകള്‍ ആന്ധ്ര പ്രദേശ് സര്‍ക്കാറിന് കൈമാറിയാണ് ട്രാവലര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയവാഹനങ്ങളുടെ നിര്‍മ്മാതാക്കളായ പൂനെ ആസ്ഥാനമായ ഫോഴ്‌സ് മോട്ടോഴ്‍സ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ ഇപ്പോള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പുതിയ ആംബുലന്‍സുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി. ആംബുലന്‍സ് കോഡുകള്‍ പാലിച്ചുള്ള ടൈപ്പ് ബി, ടൈപ്പ് സി, ടൈപ്പ് ഡി എന്നീ മൂന്ന് വിഭാഗങ്ങളിലായി റെഡി ടു യൂസ് ആയാണ് പുതിയ ട്രാവലര്‍ ആംബുലന്‍സുകള്‍ […]

Breaking News

error: Content is protected !!