ജാമ്യം കിട്ടാന്‍ ചുമ അഭിനയിച്ചു, വധശ്രമക്കേസ് പ്രതിക്ക് എട്ടിന്റെ പണി

കൊല്ലം: ജാമ്യം കിട്ടാന്‍ ഡോക്ടര്‍ക്ക് മുന്നില്‍ ചുമ അഭിനയിച്ച വധശ്രമക്കേസ് പ്രതിക്ക് ഡോക്ടറുടെ വക എട്ടിന്റെ പണി. ചുമ കൊറോണയുടെ ലക്ഷണമാകാമെന്ന് വിധിയെഴുതിയതോടെ, പ്രതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.

ഒരാഴ്ച മുന്‍പ് കൊല്ലം ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ബാര്‍ബര്‍ ഷോപ്പിലുണ്ടായ അടപിടിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്കാണ് പണി കിട്ടിയത്. മുടിവെട്ടാനെത്തിയ യുവാവ് കടയിലുണ്ടായിരുന്ന മറ്റൊരു യുവാവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത കൊല്ലം ഈസ്റ്റ് പൊലീസ് ചൊവ്വാഴ്ച പ്രതിയെ പിടികൂടി.

റിമാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചു. രോഗലക്ഷണം കാട്ടിയാല്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഡോക്ടര്‍ക്ക് മുന്നില്‍ ചുമ അഭിനയിച്ചു. ഇതോടെ ഡോക്ടര്‍ കൊറോണയുടെ ലക്ഷണമാകാമെന്ന് അനുമാനിച്ച്‌ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. പക്ഷെ പ്രതിയുടേത് അഭിനയമാണെന്ന് മനസിലാക്കിയ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

പ്രതിയുമായി കൊല്ലം ഈസ്റ്റ് പൊലീസ് ജില്ലാ ജയിലിലെത്തി. ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് വായിച്ച ജയില്‍ അധികൃതര്‍ പ്രതിയെ അവിടെ പാര്‍പ്പിക്കാന്‍ പറ്റില്ലെന്നായി. റിമാന്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ പ്രതിയെ ജയിലിലെത്തിക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് ഈസ്റ്റ് പൊലീസ് തടിയൂരി. ഇതോടെ കൊല്ലം ജില്ലാ ജയില്‍ അധികൃതര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. അവിടെ പ്രതിക്ക് കാവലായി രണ്ട് ജയില്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

Next Post

കൊവിഡ്-19: കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ചു പേര്‍ കുടി രോഗവിമുക്തരായി

Wed Mar 25 , 2020
കൊച്ചി: കൊവിഡ്-19 ബാധിച്ച്‌ എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി എന്ന് തുടര്‍ പരിശോധന ഫലം.രോഗം സ്ഥിരീകരിച്ച്‌ മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന അഞ്ച് പേരാണ് രോഗമുക്തരായത്. ചികില്‍സ ആരംഭിച്ച ശേഷം തുടര്‍ച്ചയായ രണ്ട് സാമ്ബിള്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകുമ്ബോള്‍ ആണ് രോഗത്തില്‍ നിന്നും മുക്തരായി കണക്കാക്കുക.ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ കുടുംബം, ബ്രിട്ടീഷ് യാത്ര സംഘത്തില്‍ പെട്ട […]

You May Like

Breaking News