കൊവിഡ്-19: കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ചു പേര്‍ കുടി രോഗവിമുക്തരായി

കൊച്ചി: കൊവിഡ്-19 ബാധിച്ച്‌ എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി എന്ന് തുടര്‍ പരിശോധന ഫലം.രോഗം സ്ഥിരീകരിച്ച്‌ മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന അഞ്ച് പേരാണ് രോഗമുക്തരായത്.

ചികില്‍സ ആരംഭിച്ച ശേഷം തുടര്‍ച്ചയായ രണ്ട് സാമ്ബിള്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകുമ്ബോള്‍ ആണ് രോഗത്തില്‍ നിന്നും മുക്തരായി കണക്കാക്കുക.ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ കുടുംബം, ബ്രിട്ടീഷ് യാത്ര സംഘത്തില്‍ പെട്ട 76 വയസ്സുള്ള പുരുഷനും. അത്ര തന്നെ വയസ്സുള്ള സ്ത്രീയുമടക്കം 5 പേര്‍ കൂടിയാണ് രോഗമുക്തി നേടിയത്. ഇവരുടെ ഡിസ്ചാര്‍ജ് അടക്കമുള്ള കാര്യങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Next Post

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു, സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍

Wed Mar 25 , 2020
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍. തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 121 കേസുകളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഒന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. വിവിധ പൊലീസ് ജില്ലാ പരിധികളില്‍ രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം: തിരുവനന്തപുരം സിറ്റി 121 തിരുവനന്തപുരം റൂറല്‍ 02 കൊല്ലം സിറ്റി 02 കൊല്ലം റൂറല്‍ […]

You May Like

Breaking News