ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു, സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍. തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 121 കേസുകളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഒന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല.

വിവിധ പൊലീസ് ജില്ലാ പരിധികളില്‍ രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം:

തിരുവനന്തപുരം സിറ്റി 121
തിരുവനന്തപുരം റൂറല്‍ 02
കൊല്ലം സിറ്റി 02
കൊല്ലം റൂറല്‍ 68
കോട്ടയം 10
ആലപ്പുഴ 24
ഇടുക്കി 48
എറണാകുളം സിറ്റി 47
എറണാകുളം റൂറല്‍ 22
തൃശൂര്‍ സിറ്റി 20
തൃശൂര്‍ റൂറല്‍ 01
പാലക്കാട് 01
മലപ്പുറം 06
കോഴിക്കോട് സിറ്റി 02
വയനാട് 13
കണ്ണൂര്‍ 10
കാസര്‍ഗോഡ് 05

Next Post

കട പൂട്ടി; കോടികളുടെ ഈ ടൂവീലറുകള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ ഡീലര്‍മാര്‍!

Wed Mar 25 , 2020
കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ ഇരുചക്രവാഹന ഡീലര്‍മാരുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. 2020 ഏപ്രില്‍ ഒന്നിന് മുമ്ബ് വിറ്റുതീര്‍ക്കേണ്ട കോടികളുടെ ബിഎസ്-4 വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 8,35,000 ബിഎസ്-4 എന്‍ജിന്‍ ടൂവീലറുകളാണ് ഇനിയും വിറ്റഴിക്കാനുള്ളത് എന്നാണ് കണക്കുകള്‍. ഏകദേശം 4600 കോടി രൂപയോളം വരും ഇവയുടെ ഏകദേശ മതിപ്പു വില. ഇതില്‍ ഭൂരിഭാഗവും ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ […]

Breaking News