വസ്ത്രം അലക്കി, കക്കൂസ് കഴുകി ധവാന്‍; ‘വീട്ടിലിരുന്നാല്‍ ഇതാണ് അവസ്ഥ’

ന്യൂഡല്‍ഹി: കൊവിഡ്-19നെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിക്കറ്റ് മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ ഇന്ത്യന്‍ താരങ്ങളെല്ലാം വീട്ടിനുള്ളില്‍തന്നെ കഴിയുകയാണ്. പല താരങ്ങളും കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിക്കുമ്ബോള്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. ഇതിന്റെ രസകരമായ വീഡിയോ ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ധവാന്‍ തുണി കഴുകുന്നത് ഉള്‍പ്പെടെ വീട്ടിലെ ജോലികള്‍ ചെയ്യുന്നതും ഭാര്യ അയേഷ ധവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബാത്റൂമിലിരുന്ന് വസ്ത്രം കഴുകുന്ന ധവാനെ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്.

പശ്ചാത്തലത്തില്‍ ഹിന്ദി ഗാനം കേള്‍ക്കാം. ഈ സമയത്ത് കണ്ണാടിക്ക് മുന്നില്‍ നിന്ന് മേക്കപ്പ് ചെയ്യുകയാണ് ഭാര്യ. ഇതിനുശേഷം ധവാന്‍ കക്കൂസ് വൃത്തിയാക്കുന്നതും കാണാം. ഫോണില്‍ സംസാരിക്കുന്നതിനിടെ ടോയ്ലറ്റ് വൃത്തിയാക്കാന്‍ ഭാര്യ ധവാന് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരാഴ്ച്ച വീട്ടിലിരുന്നപ്പോഴുള്ള ജീവിതം എന്ന കുറിപ്പോടു കൂടിയാണ് ധവാന്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

ഈ വീഡിയോ കണ്ട് നിരവധി പേര്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തി. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ ധവാന്റെ വിഷമത്തില്‍ പങ്കുചേര്‍ന്നു.

Next Post

ശരിയായ ദിശയിലുള്ള ആദ്യ നടപടി.... കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി!!

Thu Mar 26 , 2020
ദില്ലി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ശരിയായ ദിശയിലുള്ള ആദ്യത്തെ നടപടിയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കര്‍ഷകര്‍ക്കും മറ്റ് തൊഴിലാളികളെയും ലക്ഷ്യമിട്ട് വലിയ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ 1,70000 കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ പദ്ധതി പ്രകാരമാണ് ഈ പണം അനുവദിച്ചത്. ഇതിന് […]

You May Like

Breaking News