കട പൂട്ടി; കോടികളുടെ ഈ ടൂവീലറുകള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ ഡീലര്‍മാര്‍!

കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ ഇരുചക്രവാഹന ഡീലര്‍മാരുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. 2020 ഏപ്രില്‍ ഒന്നിന് മുമ്ബ് വിറ്റുതീര്‍ക്കേണ്ട കോടികളുടെ ബിഎസ്-4 വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് 8,35,000 ബിഎസ്-4 എന്‍ജിന്‍ ടൂവീലറുകളാണ് ഇനിയും വിറ്റഴിക്കാനുള്ളത് എന്നാണ് കണക്കുകള്‍. ഏകദേശം 4600 കോടി രൂപയോളം വരും ഇവയുടെ ഏകദേശ മതിപ്പു വില. ഇതില്‍ ഭൂരിഭാഗവും ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നിന് ശേഷം ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കില്ല.

അതുകൊണ്ടു തന്നെ വലിയ ആനുകൂല്യങ്ങള്‍ നല്‍കി സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലായിരുന്നു വിവിധ കമ്ബനികളും ഡീലര്‍മാരുമൊക്കെ.

അതിനിടെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ വാഹനങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായി.

അതേസമയം, ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ച്ച്‌ 31 എന്ന സമയപരിധി നീട്ടിനല്‍കുന്നതിനായി ഡീലര്‍മാരുടെ സംഘടനയായ എഫ്‌എഡിഎ അസോസിയേഷനും ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട ടൂവീലേഴ്‌സ് എന്നീ കമ്ബനികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കോടതിയില്‍ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കമ്ബനികളുടെ നീക്കം. നേപ്പാളിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇപ്പോഴും ബിഎസ്-4 അല്ലെങ്കില്‍ യൂറോ-4 നിലവാരത്തിലുള്ള വാഹനങ്ങളാണ് ഉള്ളത്.

മുന്‍ മാസങ്ങളില്‍ വാഹനമേഖലയിലുണ്ടായ മാന്ദ്യത്തെ തുടര്‍ന്നാണ് സ്റ്റോക്ക് ഇത്രയും കൂടാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.

Next Post

വസ്ത്രം അലക്കി, കക്കൂസ് കഴുകി ധവാന്‍; 'വീട്ടിലിരുന്നാല്‍ ഇതാണ് അവസ്ഥ'

Wed Mar 25 , 2020
ന്യൂഡല്‍ഹി: കൊവിഡ്-19നെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിക്കറ്റ് മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ ഇന്ത്യന്‍ താരങ്ങളെല്ലാം വീട്ടിനുള്ളില്‍തന്നെ കഴിയുകയാണ്. പല താരങ്ങളും കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിക്കുമ്ബോള്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. ഇതിന്റെ രസകരമായ വീഡിയോ ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ധവാന്‍ തുണി കഴുകുന്നത് ഉള്‍പ്പെടെ വീട്ടിലെ ജോലികള്‍ ചെയ്യുന്നതും ഭാര്യ അയേഷ ധവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് […]

Breaking News