കൊറോണയുടെ ഉത്ഭവം ചൈനയിലാകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റി ഗവേഷകര്‍ !

ഓക്സ്ഫോര്‍ഡ് : കൊറോണയുടെ ഉത്ഭവം ചൈനയില്‍ തന്നെയാകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഏതെങ്കിലും ഒരു രാജ്യമോ അതിന്റെ ഭക്ഷ്യ സംസ്കാരമോ അല്ല, മരിച്ചു പാരിസ്ഥിതിക സാഹചര്യങ്ങളാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തിന് കാരണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ ടോം ജെഫെഴ്സന്‍റെ അഭിപ്രായത്തില്‍, ഏഷ്യക്ക് പുറത്ത് നിന്നാണ് കൊറോണ വൈറസ് ഏഷ്യയിലേക്ക് വന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞാഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകള്‍ പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം, 2019 മാര്‍ച്ചില്‍ തന്നെ സ്പയിനിലെ ചില വെയ്സ്റ്റ് വാട്ടര്‍ സാമ്പിളുകളില്‍ നിന്നും കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഡിസംബര്‍ മദ്ധ്യത്തോടെ മിലാനിലെയും ടൂറിനിലെയും മലിന ജല സാമ്പിളുകളില്‍ നിന്നും കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. നവംബര്‍ മാസത്തില്‍ ബ്രസീലിലും കൊറോണ വൈറസിന്റെ സാമ്പിളുകള്‍ കണ്ടെത്തി.

ഡോ ജെഫെഴ്സന്റെ അഭിപ്രായത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യമേ ഉണ്ടായിരുന്ന കൊറോണ വൈറസ് അനുകൂല കാലാവസ്ഥയുണ്ടായപ്പോള്‍ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. അത് പോലെ തന്നെ പ്രതികൂല സാഹചര്യം ഉണ്ടാകുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ടെലഗ്രാഫില്‍’ എഴുതിയ ലേഖനത്തിലാണ് അദേഹം ഇക്കാര്യം വിശദീകരിച്ചത്.

Next Post

യുകെ: ഫര്‍ലോക്ക് ശേഷം ജോലിക്കാരെ പിരിച്ചു വിട്ടാല്‍ സര്‍ക്കാര്‍ ഫര്‍ലോ പണം കമ്പനികളില്‍ നിന്നും തിരിച്ച് പിടിക്കും !

Mon Jul 6 , 2020
ലണ്ടന്‍ : സെപ്റ്റംബര്‍ മാസത്തില്‍ ഫര്‍ലോ അവസാനിച്ചതിന് ശേഷം ജോലിക്കാരെ പിരിച്ചു വിട്ടാല്‍, ഫര്‍ലോ പണം കമ്പനികളില്‍ നിന്നും തിരിച്ച് വാങ്ങുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ താക്കീത് നല്‍കി. ഫര്‍ലോ അവസാനിക്കുമ്പോള്‍ തൊഴില്‍ മേഖലയില്‍ വന്‍ തോതിലുള്ള പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ഫര്‍ലോയുടെ 80 ശതമാനം പണവും ഇപ്പോള്‍ സര്‍ക്കാരാണ് നല്‍കുന്നത്. തൊഴില്‍ രംഗത്ത്‌ ഫര്‍ലോ സിസ്റ്റം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്കെതിരെയാണ് പ്രധാനമായും സര്‍ക്കാര്‍ ഭീഷണി. ഏകദേശം 90 […]

Breaking News

error: Content is protected !!