യുകെ: ഫര്‍ലോക്ക് ശേഷം ജോലിക്കാരെ പിരിച്ചു വിട്ടാല്‍ സര്‍ക്കാര്‍ ഫര്‍ലോ പണം കമ്പനികളില്‍ നിന്നും തിരിച്ച് പിടിക്കും !

ലണ്ടന്‍ : സെപ്റ്റംബര്‍ മാസത്തില്‍ ഫര്‍ലോ അവസാനിച്ചതിന് ശേഷം ജോലിക്കാരെ പിരിച്ചു വിട്ടാല്‍, ഫര്‍ലോ പണം കമ്പനികളില്‍ നിന്നും തിരിച്ച് വാങ്ങുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ താക്കീത് നല്‍കി. ഫര്‍ലോ അവസാനിക്കുമ്പോള്‍ തൊഴില്‍ മേഖലയില്‍ വന്‍ തോതിലുള്ള പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ഫര്‍ലോയുടെ 80 ശതമാനം പണവും ഇപ്പോള്‍ സര്‍ക്കാരാണ് നല്‍കുന്നത്. തൊഴില്‍ രംഗത്ത്‌ ഫര്‍ലോ സിസ്റ്റം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്കെതിരെയാണ് പ്രധാനമായും സര്‍ക്കാര്‍ ഭീഷണി.

ഏകദേശം 90 ലക്ഷം പേരാണ് ബ്രിട്ടനിലുടനീളം ഇപ്പോള്‍ ഫര്‍ലോയില്‍ ഉള്ളത്. നേരത്തെ ബ്രിട്ടീഷ് എയര്‍വെയ്സ് ഫര്‍ലോയിലുള്ള തങ്ങളുടെ ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ച് വിട്ടിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഫര്‍ലോ വ്യവസ്ഥകള്‍ സംബന്ധമായി HMRC കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നല്‍കും.ടോറി എം പി ഹു മെറിമാന്‍ ട്രഷറിയോട് ഫര്‍ലോ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു കത്തയച്ചു.

Next Post

മൂന്നു തലമുറയില്‍ പടര്‍ന്നു പന്തലിച്ച് ഒരു കോഴിക്കോടന്‍ എന്‍ജിനീയറിംഗ് കുടംബം !

Mon Jul 6 , 2020
വല്യുപ്പ മുതല്‍ കൊച്ചു മകള്‍ വരെ എഞ്ചിനീയര്‍മാര്‍. വല്ല്യുപ്പക്ക് പിന്നാലെ മൂന്നാം തലമുറയും എഞ്ചിനീയറിംഗിലേക്ക് കാലെടുത്ത് വെക്കുകയാണ്. 35 വർഷത്തെ സർവീസിനു ശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ചാത്തമംഗലം സ്വദേശി നാസർ കുരുവച്ചാലിന്റെയും ഭാര്യ ഹസീനയുടെയും ഇളയ മകൾ ഹുനൈൻ ആണ് എന്‍ജിനീയര്‍ ആവാന്‍ തയ്യാറെടുക്കുന്നത്. നാസറിന്റെ കുടുംബം മുഴുവൻ എഞ്ചിനിയർമാരാണ്. ഇളയ മകൾ ഹുനൈനിന് ഇന്ത്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റ്യുട്ടുകളിൽ നാലാമത് നിൽക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് […]

You May Like

Breaking News

error: Content is protected !!