കൊറോണ വൈറസ് അന്തരീക്ഷത്തിലൂടെ പകരുമെന്ന് ഒരു കൂട്ടം ശാസ്ത്രഞ്ജര്‍; രണ്ടാം ഘട്ട വ്യാപനം വന്‍ നാശം വിതക്കുമെന്ന ഭീതിയില്‍ ശാസ്ത്രലോകം !

ലണ്ടന്‍ : കൊറോണ വൈറസ് അന്തരീക്ഷത്തിലൂടെ പകരുമെന്ന് ഒരു കൂട്ടം ശാസ്ത്രഞ്ജര്‍. വളരെ ചെറിയ വസ്തുക്കളില്‍ പറ്റിപ്പിടിക്കുന്ന കൊറോണ വൈറസ് ആ വസ്തുക്കള്‍ക്കൊപ്പം അന്തരീക്ഷത്തിലൂടെ മനുഷ്യ ശരീരത്തില്‍ എത്തിച്ചേരുമെന്നാണ് ഈ ശാസ്ത്രഞ്ജന്മാരുടെ നിരീക്ഷണം. പുതിയ കണ്ടെത്തലിനനുസരിച്ച് ലോകാരോഗ്യ സംഘടന തങ്ങളുടെ ഗൈഡ് ലൈന്‍ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ലോകാരോഗ്യസംഘടനയുടെ ഇപ്പോഴത്തെ ഗൈഡ് ലൈന്‍ പ്രകാരം കൊറോണ ബാധയുള്ള ഒരു വ്യക്തി ചുമക്കുകയോ സംസാരിക്കുയോ ചെയ്യുമ്പോള്‍ കൊറോണ വൈറസ് അടുത്ത് നില്‍ക്കുന്ന ആള്‍ക്ക് പകരും എന്നാണ് പറയുന്നത്. എന്നാല്‍ പുതിയ കണ്ടെത്തല്‍ പ്രകാരം രോഗ ബാധിതന്‍ കുറച്ച് ദൂരെയാണെങ്കിലും മറ്റു വസ്തുക്കളില്‍ പറ്റിപ്പിടിക്കുന്ന വൈറസ്, ആ വസ്തുവിനോടൊപ്പം അന്തരീക്ഷത്തിലൂടെ പകരാം. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രഞ്ഞന്മാരാണ് WHOക്ക് ഇത് സംബന്ധമായ തുറന്ന കത്തെഴുതിയത്.

എന്നാല്‍ ഈ കണ്ടെത്തലിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും WHO തയ്യാറായിട്ടില്ല. ഒരു ശാസ്ത്രീയ കണ്ടെത്തല്‍ എന്നതിലുപരി, സാമാന്യബുദ്ധിക്ക് മനസിലാകുന്ന കാര്യങ്ങളാണ് പുതിയ നിര്‍ദേശത്തില്‍ ഉള്ളത്. നവംബര്‍ മാസത്തില്‍ തന്നെ ചൈനയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, വിവിധ രാജ്യങ്ങള്‍ക്ക് ഇത് സംബന്ധമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ WHO
പരാജയപ്പെട്ടുവെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. ന്യൂ യോര്‍ക്ക്‌ ടൈംസിനെ ഉദ്ധരിച്ച് ‘റോയിട്ടേഴ്സ്’ ആണ് പുതിയ കണ്ടെത്തലിനെകുറിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ വിന്‍ററില്‍ മൂര്‍ധന്യയിലെത്തുമെന്ന് കരുതുന്ന രണ്ടാം ഘട്ട വ്യാപനം, വന്‍ നാശം വിതക്കുമെന്ന ഭീതിയിലാണ് ശാസ്ത്രലോകം.

Next Post

ജനങ്ങളെ മാരകമായി ആക്രമിച്ച് കളവ് നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ

Tue Jul 7 , 2020
കൊച്ചി: ജനങ്ങളെ ആക്രമിച്ച്‌ മോഷണം നടത്തുന്ന നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍. സംഘാംഗങ്ങളായ തൃശൂര്‍ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടില്‍ അനുരാഗ് (20) .കോട്ടയം ഏഴാച്ചേരി കുന്നേല്‍ വീട്ടില്‍ വിഷ്ണു (26), ഓണക്കൂര്‍ അഞ്ചല്‍പ്പെട്ടി ചിറ്റേത്തറ വീട്ടില്‍ ശിവകുമാര്‍ (32) എന്നിവരാണ് പിടിയിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവരെന്ന് പോലിസ് പറഞ്ഞു. കൂത്താട്ടുകുളം വെട്ടിമൂടില്‍ വീട് […]

Breaking News