യുകെയിലെ 90 ശതമാനം NHS ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ ബാധയേറ്റിട്ടുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍ !

ലണ്ടന്‍ : കൊറോണ ബാധ പീക്കില്‍ എത്തിയ ഏപ്രില്‍ മാസത്തില്‍ യുകെയിലെ 90 ശതമാനം NHS ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ ബാധയേറ്റിട്ടുണ്ടെന്ന് പുതിയ പഠനം. ഹോസ്പിറ്റല്‍ സ്റ്റാഫിനിടയിലെ സോഷ്യല്‍ ഡിസ്റ്റന്സിങ്ങില്‍ വന്ന അപാകതകള്‍ ആണ് വന്‍ തോതില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണം.

വാര്‍ഡ്‌, ഓഫീസ് , കോറിഡോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സ്റ്റാഫുകള്‍ വളരെ അടുത്തിടപഴകി. ഇത് വൈറസ് ബാധ വളരെ വേഗത്തില്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ഇടയാക്കി. മുന്‍പ് MRSA വൈറസ് ബാധ ഉണ്ടായ സമയത്ത്, ഇതിനെ NHS വിജയകരമായി പ്രതിരോധിച്ചിരുന്നു. ‘മോഡലിംഗ് ബൈ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്’ ആണ് ഇത് സംബന്ധമായ പഠനം നടത്തിയത്. കൊറോണ ബാധയുടെ ആദ്യ ഘട്ടങ്ങളില്‍ ആശുപത്രികളില്‍ ആവശ്യത്തിന് PPE കിറ്റുകള്‍ ലഭ്യമായിരുന്നില്ല. ഇതും രോഗ ബാധ വര്‍ധിക്കാന്‍ കാരണമായി.

ഇതിനു പുറമെ NHS ഹോസ്പിറ്റലുകളില്‍ ചികിത്സയിലുണ്ടായിരുന്ന 20 ശതമാനത്തോളം രോഗികള്‍ക്ക് ഹോസ്പിറ്റല്‍ വാര്‍ഡുകളില്‍ നിന്നും കൊറോണ ബാധയുണ്ടായി എന്നും പഠനം വെളിപ്പെടുത്തുന്നു.

Next Post

വരനെ ആവശ്യമുണ്ട് (Ref: 206)

Tue Jul 7 , 2020
◼️ Muslim Girl ◼️ Age 22◼️ Ht. 5.2◼️ Clr. Normal◼️ Bsc. Interior Design◼️ Place – Puthur, kotakkal◼️ Dt. – Malappuram◼️ Seeking suitable alliances from Religious, Professional boys from nearby places.◼️ Contact no.Father- Mob & watsapp: 77361 08956

You May Like

Breaking News

error: Content is protected !!