കൊറോണ :ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ MMCWA തയ്യാറെടുക്കുന്നു.

COVID-19 ന്‍റെ പശ്ചാത്തലത്തിൽ MMCWA മാനേജ്മെന്‍റ് കമ്മിറ്റിയുടെ അടിയന്തിര മീറ്റിംഗ് നടന്നു.
കൊറോണ മൂലമുള്ള ആശങ്കകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ MMCWA അംഗങ്ങളെയും അനുഭാവികളെയും സഹായിക്കാനുള്ള വിവിധ മാര്‍ഗങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു . അനിവാര്യ സാഹചര്യങ്ങളെ നേരിടാനായി സഹോദര സംഘടനകളുടെ സഹായത്തോടെ വിപുലമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം അംഗങ്ങളെ ചുമതലപ്പെടുത്തി. MMCWA വെബ്‌സൈറ്റിൽ COVID-19 ഹെൽപ്‌ലൈൻ നമ്പറുകൾ ചേർത്ത് കൊണ്ട് എപ്പോൾ വേണമെങ്കിലും ആർക്കും ബന്ധപ്പെടാൻ ഉപകാരപ്പെടും വിധം ക്രമീകരിക്കാൻ നടപടിയെടുത്തു. MMCWA യൂത്ത് വിങ്ങും സഹായ ഹസ്തങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
http://www.mmcwa.com/

Next Post

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 126 ആയി; നിരീക്ഷണത്തിലുള്ളവര്‍ ലക്ഷം കടന്നു

Thu Mar 26 , 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 126 ആയി. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1 എന്നിവടങ്ങിളിലാണ് മറ്റു രോഗികള്‍. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തിമൂന്ന് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ 601 പേര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്ന് 136 പേരെയാണ് ആശുപത്രിയില്‍ […]

Breaking News