ബ്രസീല്‍ പ്രസിഡന്‍റിന് കൊറോണ ബാധ; സ്വന്തം കര്‍മഫലമെന്ന് ബ്രസീലുകാര്‍, ബ്രസീലില്‍ കൊറോണ മരണനിരക്ക് 65,000 കടന്നു!

അവസാനം ബ്രസീല്‍ പ്രസിഡന്റ്റ് ജെയര്‍ ബൊല്‍സനാറോക്കും കൊറോണ ബാധ പിടിപെട്ടു. ലോകം മുഴുവന്‍ കൊറോണക്കെതിരെ ഒറ്റക്കെട്ടായി പൊരുതിയ ഏപ്രില്‍-മേയ് മാസങ്ങളില്‍ കൊറോണ ബാധയെ ഏറ്റവും അലംഭാവത്തോടെ സമീപിച്ച രാഷ്ട്രത്തലവന്മാരിലൊരാളായിരുന്നു ബ്രസീല്‍ പ്രസിഡന്റ്റ് ബൊല്‍സനാറോ. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ഇദ്ദേഹം രംഗത്ത്‌ വന്നിരുന്നു. കൊറോണ ബാധയെ ഗൌരവത്തിലെടുക്കാതെ പ്രസിഡന്റ്റ് ബൊല്‍സനാറോ നടത്തിയ പ്രസ്താവനകള്‍ ബ്രസീലില്‍ കൊറോണ ബാധ രൂക്ഷമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ്റ് ഡോണാള്‍ഡ്‌ ട്രംപിന്റെ വലിയ ആരാധകന്‍ കൂടിയാണ് ആണ് ഇദ്ദേഹം.

പ്രസിഡന്റ്റ് ബൊല്‍സനാറോ തന്നെയാണ് തനിക്കു കൊറോണ ബാധയേറ്റ കാര്യം ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. താന്‍ ഒരു അത്ലറ്റ് ആയിരുന്നതിനാല്‍ തനിക്കു കൊറോണ ബാധയേല്‍ക്കില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശ വാദം. കൊറോണയെ പേടിക്കാതെ പരസ്പരം ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ഇദ്ദേഹം തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തീവ്ര വലതു പക്ഷ പാര്‍ട്ടിക്കാരനായ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ ഇടപഴകിയതിന്റെ ഫലമായി ബ്രസീലില്‍ കൊറോണ മരണ നിരക്കില്‍ വന്‍ വര്‍ധനവാണ് ഏതാനും ആഴ്ച്ചകളായി അനുഭവപ്പെടുന്നത്.

ബ്രിസീലില്‍ ഇത് വരെയുള്ള കണക്കനുസരിച്ച് മരണ സംഖ്യ 65,000 കടന്നു. ഏകദേശം 16 ലക്ഷം പേര്‍ കൊറോണ ബാധയുടെ പിടിയിലാണ്.

Next Post

പുതുതലമുറക്ക് മാതൃകയായി ഒരു പെൺകുട്ടി

Tue Jul 7 , 2020
നാലഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹവും ആഡംബരവുമെല്ലാം ഇന്ന് നമ്മള്‍ മലയാളികള്‍ക്ക് ഒരു ശീലമായി കഴിഞ്ഞു. ഒരോരുത്തരും മത്സരിച്ച്‌ തങ്ങളുടേതായ രീതിയില്‍ ആഘോഷമാക്കുകയാണ് വിവാഹങ്ങള്‍. എന്നാല്‍ ആഡംബര വിവാഹം ആഗ്രഹിക്കുന്ന ഈ ന്യൂ ജെന്‍ കാലത്ത് നടന്ന ഒരു നന്മ നിറഞ്ഞ വിവാഹത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്നത്. തനിക്ക് മാതാപിതാക്കള്‍ സ്ത്രീധനമായി കരുതിവെച്ച പൊന്നു കൊണ്ട് പത്ത് പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുത്ത നവവധുവിന്റെ നന്മ വറ്റാത്ത […]

Breaking News