സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 126 ആയി; നിരീക്ഷണത്തിലുള്ളവര്‍ ലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 126 ആയി.

വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1 എന്നിവടങ്ങിളിലാണ് മറ്റു രോഗികള്‍. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തിമൂന്ന് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ 601 പേര്‍ ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്ന് 136 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1432 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Post

കൊറോണ : അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ വന്‍ തകര്‍ച്ചയിലേക്ക്

Thu Mar 26 , 2020
കൊറോണ വൈറസ് മരണ നിരക്ക് 1000 കടന്നതോടെ അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ വന്‍ തകര്‍ച്ചയിലേക്ക്. മൊത്തം ജോബ്‌ മാര്‍കററ്റിന്റെ പകുതിയെ യും കൊറോണ മൂലമുള്ള പ്രശ്നങ്ങള്‍ ബാധിക്കുമെന്ന് CNN റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ സഹായിക്കാനായി 2 ട്രില്ല്യന്‍ ഡോളറിന്റെ സഹായ പാക്കേജുകള്‍ അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു.

Breaking News