ബ്രേക്കിംഗ്: കസ്റ്റമേഴ്സിന് കൊറോണ ബാധ, മൂന്നു പബ്ബുകള്‍ അടച്ചിട്ടു ; പബ്ബുകള്‍ തുറക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടി വിവാദത്തിലേക്ക് !

ലണ്ടന്‍: പബ്ബ് കസ്റ്റമര്‍മാര്‍ക്കിടയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുകെയില്‍ മൂന്ന് പബ്ബുകള്‍ അടച്ചിട്ടു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പബ്ബുകള്‍ തുറക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയത്. പോലിസ് ഫോഴ്സ് അടക്കം പല കോണുകളില്‍ നിന്നും ഈ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

“ചില കസ്റ്റമര്‍മാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ പബ്ബ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ എല്ലാ സ്റ്റാഫിനെയും ടെസ്റ്റ്‌ ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്”. സോമര്‍സെറ്റിലെ ലൈറ്റ് ഹൌസ് പബ്ബ് തങ്ങളുടെ ഫേസ്ബുക്കിലൂടെ അറിയിച്ചു. പബ്ബ് സന്ദര്‍ശിച്ച 90 പേരെയും ബന്ധപ്പെട്ട് കൊറോണ ബാധയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പബ്ബ് മാനേജ്‌മന്റ്‌ അറിയിച്ചു.

യോര്‍ക്ക്‌ ഷെയറിലെയും ഹാം ഷെയറിലെയും ഓരോ പബ്ബുകളില്‍ നിന്നാണ് മറ്റു കസ്റ്റമേഴ്സിന് കൊറോണ ബാധയേറ്റത്. ആയിരക്കണക്കിനാളുകള്‍ ആണ് ഏതാനും ദിവസങ്ങളിലായി പബ്ബുകളില്‍ ഒത്തുകൂടിയത്. മദ്യപാനികള്‍ക്ക് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാന്‍ കഴിയില്ലയെന്ന് പോലിസ് ഫെഡറേഷന്‍ പ്രസിഡന്റ്റ് ജോണ്‍ ആപ്ട്ടര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

Next Post

"ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്" - മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും..

Wed Jul 8 , 2020
ദുബായ്: 47 മാസങ്ങള്‍ക്ക് മുമ്ബ് ഞാനത് പറഞ്ഞു . പറഞ്ഞ സമയത്തിനുള്ളില്‍ അത് പ്രാവര്‍ത്തികമാക്കി.റൂട്ട് 2020യുടെ ഭാഗമായി ഏഴ് പുതിയ മെട്രോ സ്റ്റേഷനുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അദ്ദേഹം ചെയ്ത ട്വീറ്റാണിത്. ദുബായ് മെട്രോയുടെ ചുവപ്പു ലൈനില്‍ സ്റ്റേഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് 47 മാസം മുന്‍പ് താന്‍ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി. 11 ബില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് പുതിയ സ്റ്റേഷനുകള്‍ തുറന്നത്. 12,000 എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, 50 […]

Breaking News