ഡയാന രാജകുമാരിയുടെ മെമ്മോറിയല്‍ ഫണ്ട് ഭാഗം വെക്കാനൊരുങ്ങി വില്ല്യം-ഹാരി രാജകുമാരന്മാര്‍ !

ലണ്ടന്‍ : അന്തരിച്ച ഡയാന കുമാരിയുടെ മെമ്മോറിയല്‍ ഫണ്ട് ഭാഗം വെക്കനൊരുങ്ങി മക്കളായ വില്യമും ഹാരിയും. ഈയിടെ ഒപ്പ് വെച്ച കരാര്‍ പ്രകാരം ഈ ഫണ്ടിലേക്ക് വരുന്ന തുക ഇനി മുതല്‍ രണ്ടു പേര്‍ക്കുമിടയില്‍ തുല്യമായി വീതിക്കും. ഏകദേശം രണ്ടര ലക്ഷം പൌണ്ട് ആണ് കഴിഞ്ഞ വര്‍ഷം ഈ ഫണ്ടിന് ലഭിച്ചത്.

അമേരിക്കന്‍ നടി മേഘന്‍ മാര്‍ക്കലിനെ വിവാഹം ചെയ്ത ശേഷം ഹാരി രാജകുമാരന്‍ ഈയിടെ കാനഡയിലേക്ക് കുടിയേറിയിരുന്നു. ഇവരുടെ വിവാഹ ശേഷം വില്ല്യമിനും ഹാരിക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ വര്‍ധിച്ചിരുന്നു.

ആഫ്രിക്കയില്‍ HIV ക്കെതിരെയുള്ള ആരോഗ്യ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഫണ്ട് ഉപയോഗിക്കാനാണ് പ്രിന്‍സ് ഹാരിയുടെ തീരുമാനം.

Next Post

ബ്രേക്കിംഗ്: കസ്റ്റമേഴ്സിന് കൊറോണ ബാധ, മൂന്നു പബ്ബുകള്‍ അടച്ചിട്ടു ; പബ്ബുകള്‍ തുറക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടി വിവാദത്തിലേക്ക് !

Wed Jul 8 , 2020
ലണ്ടന്‍: പബ്ബ് കസ്റ്റമര്‍മാര്‍ക്കിടയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുകെയില്‍ മൂന്ന് പബ്ബുകള്‍ അടച്ചിട്ടു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പബ്ബുകള്‍ തുറക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയത്. പോലിസ് ഫോഴ്സ് അടക്കം പല കോണുകളില്‍ നിന്നും ഈ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. “ചില കസ്റ്റമര്‍മാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ പബ്ബ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ എല്ലാ സ്റ്റാഫിനെയും ടെസ്റ്റ്‌ ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്”. സോമര്‍സെറ്റിലെ ലൈറ്റ് ഹൌസ് പബ്ബ് തങ്ങളുടെ […]

Breaking News

error: Content is protected !!