NHS സ്റ്റാഫിന് ഹോസ്പിറ്റലുകളില്‍ ഫ്രീ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നു; വീണ്ടും മലക്കം മറിഞ്ഞ് ബോറിസ് ജോണ്‍സണ്‍ !

ലണ്ടന്‍ : യുകെയില്‍ NHS സ്റ്റാഫിന് ആശുപത്രികളില്‍ ഫ്രീ പാര്‍ക്കിംഗ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്റ്റാഫിന്റെ പാര്‍ക്കിംഗ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് ആദ്യം പറഞ്ഞിരുന്നത്. പുതിയ തീരുമാനം മൂലം ബുധനാഴ്ച മുതല്‍ NHS സ്റ്റാഫ് ഹോസ്പിറ്റലുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ഫീ അടക്കണം.

പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്‌ വന്നു. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച HNS സ്റ്റാഫിനെ ഇങ്ങനെ അവഗണിക്കുന്നത് അവരുടെ ആത്മ വിശ്വാസം നശിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നാല്‍ ഇതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ തയാറായില്ല. മറിച്ചു പ്രതിപക്ഷ നേതാവിനോട് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് പ്രധാന മന്ത്രി ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ ഫ്രീ പാര്‍ക്കിംഗ് തുടരുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിനു കടക വിരുദ്ധമായി 4 ദിവസത്തിന് ശേഷം അദ്ദേഹം മറിച്ച് തീരുമാനമെടുക്കുകയായിരുന്നു. പുതിയ ഫീ വരുന്നതോടെ ഡോക്ട്ടര്‍മാറും നഴ്സുമാരുമടക്കമുള്ള ലക്ഷക്കണക്കിന്‌ NHS സ്റ്റാഫിന് പാര്‍ക്കിംഗ് ഇനത്തില്‍ ഒരു വലിയ സംഖ്യ പ്രതിമാസം ചിലവാക്കേണ്ടി വരും. ദിവസേന 8 പൌണ്ട് ആണ് ഓരോ സ്റ്റാഫിനും ഇനി മുതല്‍ അധികം ചെലവാക്കേണ്ടി വരിക. ആയിരക്കണക്കിന് മലയാളികളാണ് NHSല്‍ ജോലി ചെയ്യുന്നത്. രണ്ടു പേര്‍ NHSല്‍ ജോലി ചെയ്യുന്ന ഒരു കുടുംബത്തിന് 200 മുതല്‍ 300 പൌണ്ട് വരെ പ്രതിമാസം അധിക ചെവല് വരും. കൊറോണക്കാലത്തുള്ള ഈ അധിക ചെലവ് കുടുംബ ബജറ്റ് വരെ താളം തെറ്റിക്കുന്നതിനു ഇടയാക്കിയേക്കാം.

Next Post

ബഹ്റൈനിൽ പ്രവാസി കച്ചവടക്കാർക്കെതിരെ കർശന നടപടി

Thu Jul 9 , 2020
മനാമ: ബഹറൈനില്‍ നിയമം ലംഘിക്കുന്ന പ്രവാസികളായ തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും റോഡിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പലരും തെരുവ് കച്ചവടം നടത്തുന്നുണ്ട്. ഈ പ്രശ്‌നം കൈകാര്യം ചെയ്യണമെന്ന പ്രതിനിധി സഭയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. മുനിസിപാലിറ്റീസ് മന്ത്രാലയവും നഗരാസൂത്രണ മന്ത്രാലയവും ചേര്‍ന്ന് അവശ്യ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തും. ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തിയാകും ഇത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ […]

Breaking News