ബ്രിട്ടനിലെ തൊഴിലുകള്‍ സംരക്ഷിക്കാന്‍ ഭഗീരഥയത്നവുമായി ചാന്‍സലര്‍ ഋഷി സുനാക്; കമ്പനികള്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ !

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലുകള്‍ സംരക്ഷിക്കാന്‍ ഭഗീരഥയത്നവുമായി ചാന്‍സലര്‍ ഋഷി സുനാക്. മില്ല്യന്‍ കണക്കിന് ജോലികള്‍ സംരക്ഷിക്കാനുള്ള പാക്കേജ് ആണ് ചാന്‍സലര്‍ ബുധനാഴ്ച പ്രഖ്യാപിച്ചത്. കമ്പനികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ബോണസ്, വാറ്റ്-സ്റ്റാമ്പ്‌ ഡ്യൂട്ടി എന്നിവയില്‍ ഇളവ് തുടങ്ങി ധാരാളം ഉപകാരപ്രദമായ നിര്‍ദേശങ്ങള്‍ ചാന്‍സലറുടെ ‘കൊറോണ മിനി ബജറ്റ്’ എന്നറിയപ്പെടുന്ന പാക്കേജില്‍ ഉണ്ട്.

പുതിയ പാക്കേജിന്റെ ഭാഗമായി 30 ബില്ല്യന്‍ പൌണ്ട് കൂടി സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കും. “വളരെ കടുത്ത ഭാവിയാണ് മുന്നിലുള്ളത്, എന്നാല്‍ ആരെയും അവഗണിക്കാതെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുക” അദ്ദേഹം പ്രസ്താവിച്ചു. പാക്കേജിന്റെ ഭാഗമായി ഫര്‍ലോയിലുള്ള സ്റ്റാഫിനെ വീണ്ടും ജോലിക്കെടുക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് 1000 പൌണ്ട് ബോണസ് സര്‍ക്കാര്‍ നല്‍കും. ഇതിനു വേണ്ടി സര്‍ക്കാര്‍ മൊത്തം 9 ബില്ല്യന്‍ പൌണ്ട് ചെലവഴിക്കും. വലിയ തോതിലുള്ള ലെ-ഓഫ് ഒഴിവാക്കാനാണ് ഈ നടപടികള്‍. അപ്പ്രന്റിസിനെ റിക്രൂട്ട് ചെയ്യന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ 2000 പൌണ്ട് വരെ ബോണസ് നല്‍കും.

ഹോട്ടലുകളെ സഹായിക്കാന്‍ ‘ഡിസ്കൌണ്ട് മീല്‍’ അടക്കമുള്ള ഓഫറുകളും പാക്കേജില്‍ ഉണ്ട്. ഓരോ കസ്റ്റമറുടെ ബില്ലിലും 10 പൌണ്ട് വരെ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഈ ഡിസ്കൌണ്ട് മദ്യ ഉത്പന്നങ്ങള്‍ക്ക് ലഭ്യമല്ല. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ ആണ് ഈ ഡിസ്കൌണ്ട് ലഭിക്കുക. ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ബില്ലില്‍ 20 ശതമാനം വാറ്റിനു പകരം ഇനി മുതല്‍ 5 ശതമാനം വാറ്റ് കൊടുത്താല്‍ മതി.

Next Post

NHS സ്റ്റാഫിന് ഹോസ്പിറ്റലുകളില്‍ ഫ്രീ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നു; വീണ്ടും മലക്കം മറിഞ്ഞ് ബോറിസ് ജോണ്‍സണ്‍ !

Thu Jul 9 , 2020
ലണ്ടന്‍ : യുകെയില്‍ NHS സ്റ്റാഫിന് ആശുപത്രികളില്‍ ഫ്രീ പാര്‍ക്കിംഗ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്റ്റാഫിന്റെ പാര്‍ക്കിംഗ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് ആദ്യം പറഞ്ഞിരുന്നത്. പുതിയ തീരുമാനം മൂലം ബുധനാഴ്ച മുതല്‍ NHS സ്റ്റാഫ് ഹോസ്പിറ്റലുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ഫീ അടക്കണം. പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്‌ വന്നു. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച HNS […]

Breaking News

error: Content is protected !!