ലണ്ടനില്‍ വീടുകള്‍ക്ക് മുകളിലേക്ക് ക്രയിന്‍ തകര്‍ന്നു വീണു; ഒരു മരണം, കൂടുതല്‍ പേര്‍ വീടുകള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു !

ലണ്ടന്‍ : ഈസ്റ്റ് ലണ്ടനിലെ ബോവില്‍ നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ക്രയിന്‍ വീടുകള്‍ക്ക് മുകളിലേക്ക് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. കൂടുതല്‍ പേര്‍ ഇപ്പോഴും വീടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ആഘാതത്തില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. വീടുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താല്‍ ഫയര്‍ ഫോഴ്സ് ഇപ്പോഴും ശ്രമം തുടരുകയാണ്. നാല് പേര്‍ക്ക് മാരകമായ പരിക്കെറ്റിട്ടുണ്ട്. ഒരാളെ ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടോയെന്നു അറിവായിട്ടില്ല.

Next Post

വന്ദേ ഭാരത് മിഷൻ' ഖത്തറിൽ നിന്നുള്ള സർവീസിന് ഇന്ന് തുടക്കം

Wed Jul 8 , 2020
ദോഹ∙ വന്ദേഭാരത് മിഷന്‍ 4-ാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇന്നു സര്‍വീസുകളുള്ളത്. 4-ാം ഘട്ടത്തില്‍ 36 സര്‍വീസുകളാണ് ജൂലൈ 30 വരെ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി കൊച്ചിയിലേക്ക് ഇന്ന് മുതല്‍ ജൂലൈ 30 വരെ 12, തിരുവനന്തപുരത്തേക്ക് ബുധനാഴ്ച മുതല്‍ 22 വരെ 8 സര്‍വീസുകളാണുള്ളത്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് 9 മുതല്‍ ജൂലൈ 23 വരെ 8 സര്‍വീസുകള്‍ വീതമാണുള്ളത്. […]

Breaking News