വനിത ഓഫീസർമാർക്ക് മാസത്തിനകം സ്ഥിരവേധനകമ്മീഷൻ നൽകണം

ന്യൂ​ഡ​ല്‍​ഹി: സൈ​ന്യ​ത്തി​ല്‍ ഇ​​പ്പോ​ഴു​ള്ള എ​ല്ലാ ഹ്ര​സ്വ​കാ​ല ​സേ​വ​ന ക​മീ​ഷ​ന്‍ ( ഷോ​ര്‍​ട്ട്​ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍-​എ​സ്.​എ​സ്.​സി ) വ​നി​താ ഓ​ഫി​സ​ര്‍​മാ​ര്‍​ക്കും ഒ​രു മാ​സ​ത്തി​ന​കം സ്​​ഥി​രം സേ​വ​ന ക​മീ​ഷ​ന്‍ ( പെ​ര്‍​മ​ന​ന്‍​റ്​ ക​മീ​ഷ​ന്‍-​പി.​സി ) ന​ല്‍​ക​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​റി​നോ​ട്​ നി​ര്‍​ദേ​ശി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച്‌​ ക​ഴി​ഞ്ഞ ​െ​ഫ​ബ്രു​വ​രി​യി​ല്‍ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ മാ​സ​ത്തി​ന​കം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ല്‍​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സേ​ന​യി​ലെ നി​ല​വി​ലെ എ​ല്ലാ വ​നി​ത ഓ​ഫി​സ​ര്‍​മാ​ര്‍​ക്കും അ​വ​രു​ടെ സേ​വ​ന​കാ​ലം നോ​ക്കാ​തെ സ്​​ഥി​രം സേ​വ​ന ക​മീ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്നും ക​മാ​ന്‍​ഡ്​ പ​ദ​വി​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഫെ​ബ്രു​വ​രി 17ന്​ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഡ​ല്‍​ഹി ഹൈ​കോ​ട​തി വി​ധി ശ​രി​വെ​ച്ചാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഹ്ര​സ്വ​കാ​ല ​സേ​വ​ന ക​മീ​ഷ​നി​ല്‍ പ​ത്ത്​ മു​ത​ല്‍ 14 വ​ര്‍​ഷം വ​രെ​യും പെ​ര്‍​മ​ന​ന്‍​റ്​ ക​മീ​ഷ​നി​ല്‍ വി​ര​മി​ക്കു​ന്ന​തു വ​രെ​യു​മാ​ണ്​ സേ​വ​ന കാ​ലാ​വ​ധി.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ധി ന​ട​പ്പാ​ക്കാ​ന്‍ ആ​റു മാ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന്​ കേ​ന്ദ്രം അ​ഭ്യ​ര്‍​ഥി​ച്ച​പ്പോ​ഴാ​ണ്​ ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​ത്​്. വ​നി​ത​ക​ള്‍​ക്ക്​ അ​വ​രു​ടെ ശാ​രീ​രി​ക പ​രി​മി​തി​ക​ള്‍ കാ​ര​ണം സ്​​ഥി​രം ക​മീ​ഷ​ന്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന്​ അ​ന്ന്​ സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സ്​​ത്രീ​ക​ള്‍ അ​ബ​ല​ക​ളാ​ണെ​ന്ന മ​നഃ​സ്​​ഥി​തി മാ​റ്റി​വെ​ക്ക​ണ​മെ​ന്നും അ​വ​ര്‍​ക്കും വി​ര​മി​ക്കു​ന്ന​തു വ​െ​ര സ​ര്‍​വി​സ്​ ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്.

2,018,657 സ്രവസാമ്ബിളുകള്‍ പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ 2,171,08 പേരില്‍ രോഗം സ്ഥിരീകരിച്ചു. അതില്‍ 1,54,839 പേര്‍ക്ക് രോഗം ഭേദമായിരിക്കുന്നു. എന്നാല്‍ 2017 ആളുകള്‍ മരണത്തിന് കീഴടങ്ങി. ബാക്കി 60,252 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തന്നെ തുടരുകയാണ്. ഇതില്‍ 2,268 പേര്‍ ഗുരുതരാവസ്ഥയിലാണ്.

എന്നാല്‍ രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് നെഗറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഈ ദിവസങ്ങളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച 5,205 പേരാണ് സുഖം പ്രാപിച്ചത്. 3,392 പേരില്‍ പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി.

Next Post

സി.ബി.എസ്.ഇ.സിലബസ് പരിഷ്കരണം' ജനാധിപത്യവും മതേതരത്വവും പുറത്ത്.

Thu Jul 9 , 2020
ന്യൂഡല്‍ഹി: ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി സി.ബി.എസ്.സിയുടെ സിലബസ് പരിഷ്കരണം. പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെയാണ് പുറത്തായത്. ഫെഡറലിസം ദേശീയത പാഠഭാഗങ്ങളും ഒഴിവാക്കിയതില്‍ ഉള്‍പ്പെടും. കോവിഡിന്‍റെ മറവില്‍ ചൊവ്വാഴ്ചയാണ് ഒമ്ബതു മുതല്‍ 12 ക്ലാസ്സുകളിലെ സിലബസ് 30 ശതമാനമാണ് വെട്ടിക്കുറച്ചത്. കോവിഡിനെ തുടര്‍ന്ന് അധ്യയനം നഷ്ടമാകുന്ന സാഹചര്യത്തിലാണ് സിലബസ് വെട്ടിക്കുറച്ചതെന്ന് കേന്ദ്രമാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍ പറഞ്ഞിരുന്നു. ഐ.സി.എസ്.ഇഐ.എസ്.സി സിലബസുകളിലും കുറവു വരുത്തിയിട്ടുണ്ട്.

You May Like

Breaking News