ദുബായ് മെട്രോ’ റൂട്ട് 2020, പാത തുറന്നു’ ദിവസം 50 സർവ്വീസുകൾ നടത്തും.

ദുബൈ മെട്രോയുടെ റൂട്ട് 2020 പാത യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈ മെട്രോ റെഡ് ലൈന്‍ പാതയില്‍ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകള്‍ ഉള്‍കൊള്ളു പുതിയ പാതയില്‍ ദിവസം 50 ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദിനംപ്രതി 1,25,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ പുതിയ പാതക്ക് ശേഷിയുണ്ടാകും. 11 ശതകോടി ദിര്‍ഹം ചെലവിട്ടാണ് പുതിയ പാത നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനം നടത്തി 47 മാസം കൊണ്ടാണ് പുതിയ യാതാര്‍ഥ്യമാക്കിയത്.

Next Post

ഹജ്ജ് തീര്‍ത്ഥാടന കര്‍മ്മങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; കഅബ സ്പർശിക്കരുത്, അണുവിമുക്തമാക്കിയ കല്ലുകളും പ്ലാസ്റ്റിക്ക് ബോട്ടിലുകളിൽ സംസ വും

Thu Jul 9 , 2020
റിയാദ്: സൗദി അറേബ്യ ജൂലൈ അവസാനവാരത്തോടെ ആരംഭിക്കുന്ന ഹജ്ജ് തീര്‍ത്ഥാടന കര്‍മ്മങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് പ്രത്യേക പുതിയ നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഇത്തവണത്തെ ഹജ്ജ് നിലവില്‍ സൗദിയിലുള്ളവര്‍ക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു. സൗദിയിലുള്ള വിദേശികള്‍ക്ക് ഹജ്ജ് ചടങ്ങുകള്‍ നടത്താനുള്ള രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. ഇതിനൊപ്പമാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളിറക്കിയിരിക്കുന്നത്. സംസം കിണറ്റില്‍ നിന്നുള്ള വിശുദ്ധ സംസം ജലം ഇത്തവണ പ്ലാസ്റ്റിക് ബോട്ടിലുകളിലാകും കുടിക്കാന്‍ […]

Breaking News

error: Content is protected !!