യു.എ.ഇ.ലേക്കുള്ള തിരിച്ചു പോക്കിന്ന് ഇന്ത്യയുടെ വിലക്ക്

ദു​ബൈ: യു.​എ.​ഇ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ള്‍ ചാ​ര്‍​ട്ട​ര്‍ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക്​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ ല​യ​ത്തി​​െന്‍റ ചു​വ​പ്പു​കൊ​ടി. വെ​ള്ളി​യാ​ഴ്​​ച വ​രെ വി​മാ​ന​ങ്ങ​ള്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്യാ​നു​ള്ള എ​യ​ര്‍​ലെ​ന്‍​സു​ക​ളു​ടെ അ​പേ​ക്ഷ​യാ​ണ്​ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഒാ​ഫ്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി.​ജി.​സി.​എ) ത​ള്ളി​യ​ത്​. വെ​ള്ളി​യാ​ഴ്​​ച​ക്ക്​ ശേ​ഷം സ​ര്‍​വീ​സ്​ ന​ട​ത്താ​നു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​മി​ല്ല. എ​ന്നാ​ല്‍, അ​നു​മ​തി നി​ഷേ​ധി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കു​ന്നി​ല്ല. ഇ​തോ​ടെ, അ​ത്യാ​വ​ശ്യ​മാ​യി യു.​എ.​ഇ​യി​ല്‍ എ​ത്തേ​ണ്ട മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ അ​ട​ക്കം യു.​എ.​ഇ​യി​ലേ​ക്ക്​ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ ഇൗ ​നി​ല​പാ​ട്.
ബു​ധ​ന്‍, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ള്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്​​തി​രു​ന്നു. എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മാ​ണ്​ അ​നു​മ​തി നി​ഷേ​ധി​ച്ച്‌​ ഡി.​ജി.​സി.​എ ക​ത്ത്​ അ​യ​ച്ച​ത്.
ഇ​ന്ത്യ​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ വി​മാ​നം റ​ദ്ദാ​ക്കു​ന്ന​താ​യി ദു​ബൈ​യി​ലെ അ​ല്‍​ഫു​ത്തൈം ഡി.​സി ഏ​വി​യേ​ഷ​ന്‍ അ​റി​യി​ച്ചു. വി.​െ​എ.​പി ജെ​റ്റ്​ ഉ​ള്‍​പെ​ടെ വെ​ള്ളി​യാ​ഴ്​​ച വ​രെ​യു​ള്ള എ​ല്ലാ ചാ​ര്‍​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ള്‍​ക്കും ഇ​ന്ത്യ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി അ​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി സ്​​മാ​ര്‍​ട്ട്​ ട്രാ​വ​ല്‍​സ്​ എം.​ഡി അ​ഫി അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു.
ജൂ​ലൈ നാ​ലി​ന്​ സ്വ​കാ​ര്യ ജെ​റ്റ്​ യാ​ത്ര​ക്കാ​രു​മാ​യി ഇ​ന്ത്യ​യി​ല്‍ നി​ന്ന്​ ​യു.​എ.​ഇ​യി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന്​ പ്ര​വാ​സി​ക​ള്‍ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. 10ാം തീ​യ​തി​ക്ക്​ ശേ​ഷ​മു​ള്ള വി​മാ​ന ഷെ​ഡ്യൂ​ളു​ക​ള്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്​​ച വ​രെ​യു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ഇൗ ​സ​ര്‍​വീ​സു​ക​ളും അ​നി​ശ്​​ചി​ത​ത്വ​ത്തി​ലാ​യി. യു.​എ.​ഇ​യി​ല്‍ ഉ​ട​ന്‍ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന അ​വ​സ്​​ഥ​യി​ല്‍ നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ്​ നാ​ട്ടി​ലു​ള്ള​ത്. അ​മ്മ​മാ​രെ പി​രി​ഞ്ഞി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളും കു​ട്ടി​ക​ളെ പി​രി​ഞ്ഞി​രി​ക്കു​ന്ന അ​മ്മ​മാ​രും യു.​എ.​ഇ​യി​ല്‍ എ​ത്താ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. ഇ​തി​​െന്‍റ ഭാ​ഗ​മാ​യി ‘take me to mom’എ​ന്ന ഹാ​ഷ്​ ടാ​ഗി​ല്‍ അ​മ്മ​മാ​രു​ടെ കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Next Post

എനിക്ക് ഉമ്മയെ കാണണം, കുഞ്ഞുവാവയുടെ കൂടെ കളിക്കണം; ബാലാവ കാശകമ്മീഷന് കത്തെഴുതി രണ്ടാം ക്ലാസുകാരൻ

Thu Jul 9 , 2020
കോഴിക്കോട്: ( 09.07.2020) എനിക്ക് ഉമ്മയെ കാണണം, കുഞ്ഞുവാവയ്‌ക്കൊപ്പം കളിക്കണം, വേര്‍പിരിഞ്ഞു കഴിയുന്ന ഉപ്പയേയും ഉമ്മയേയും ഒന്നിപ്പിക്കാന്‍ ബാലാവകാശ കമ്മീഷന് കത്തെഴുതി കാത്തിരിക്കുകയാണ് രണ്ടാംക്ലാസുകാരന്‍. കോഴിക്കോട് പറമ്ബില്‍ കടവിലെ രണ്ടാം ക്ലാസുകാരന്‍ മുഹമ്മദ് അഫ്ലഹ് റോഷന്‍ ആണ് ഉമ്മയേയും കുഞ്ഞനിയനേയും വീട്ടില്‍ തിരിച്ചെത്തിക്കാനായി ബാലവകാശ കമ്മീഷനും തന്റെ സ്‌കൂളിലെ പ്രധാനാധ്യാപകനും കത്തെഴുതിയത്. കഴിഞ്ഞ രണ്ടരവര്‍ഷമായി ഉപ്പയും ഉമ്മയും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിട്ട്. നിസാര കാരണത്തിനാണ് ഇരുവരും പിരിഞ്ഞത്. ഭര്‍ത്താവുമായി പിരിഞ്ഞ് […]

Breaking News