സൗദിയിൽ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിഴകർശനമാക്കി

റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതല്‍ പിടികൂടും. ട്രാഫിക് വകുപ്പ് ഒരുക്കുന്ന കമ്ബ്യൂട്ടര്‍ സംവിധാനം വഴി സ്വമേധയാ ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇന്‍ഷുറന്‍സ് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്‍ഷുറന്‍സ് ഡാറ്റകള്‍ ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. നൂതനമായ ഈ സംവിധാനം 22 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

സാമ്ബത്തിക പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടാതിരിക്കാന്‍ വാഹന ഉടമകള്‍ ഇന്‍ഷുറന്‍സ് കാലാവധി ഉറപ്പുവരുത്തണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ രജിസ്ട്രേഷനും മറ്റ് നടപടികളും കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന അസാധാരണ സാഹചര്യം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു.

ജീവിതം സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു. അതിനാല്‍ വാഹനം ഇന്‍ഷുര്‍ ചെയ്യുന്നതടക്കമുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും പാലിക്കണം. അപകടങ്ങള്‍ സംഭവിച്ചവര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന സംവിധാനമാണത്. വാഹനത്തിന് ഇന്‍ഷുര്‍ ഇല്ലാതിരിക്കല്‍ നിയമലംഘനമായി കണക്കാക്കും. ലംഘനം പിടികൂടിയാല്‍ 100 റിയാലിനും 150 റിയാലിനുമിടയില്‍ സാമ്ബത്തിക പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.

Next Post

ബേപ്പൂരിൽ മൂന്നംഗ സംഘം ഓടിച്ചകാർ പുഴയിലേക്ക് മറിഞ്ഞു.നാട്ടുകാരുടെ സാഹസികമായ രക്ഷാപ്രവർത്തനം

Thu Jul 9 , 2020
കോഴിക്കോട് : കോഴിക്കോട് ബേപ്പൂരില്‍ മൂന്നംഗ സംഘം ഓടിച്ച കാര്‍ ചാലിയാര്‍ പുഴയിലേക്ക് മറിഞ്ഞു. അമിതവേഗതിയിലെത്തിയ കാര്‍ ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിയില്‍വെച്ച്‌ നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. തീരൂര്‍ സ്വദേശി ഫാറൂഖ്, കക്കാട് സ്വദേശി ലത്തീഫ്, കാര്‍ ഡ്രൈവര്‍ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ പുഴയിലിറങ്ങി കാറില്‍നിന്ന് പുറത്തെടുത്ത് കരയ്ക്കെത്തിച്ചു.ഇവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു

You May Like

Breaking News