ലംബോർഗിനി കാറും പതിനെട്ട് ലക്ഷം രൂപയും ‘ലോക്ക് ഡൗൺ സമയത്ത് ലോട്ടറിയടിച്ച് ബ്രിട്ടിഷ് മലയാളി

ലണ്ടന്‍: യുകെയില്‍ പ്രശസ്തമായ ഓണ്‍ലൈന്‍ ലോട്ടറി ഗെയിമില്‍ ജേതാവായി മലയാളി യുവാവ്. കോട്ടയം വെള്ളൂര്‍ സ്വദേശി ഷിബു പോളാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറി ഗെയിമില്‍ ജേതാവായ ഈ യുവാവിനെ തേടിയെത്തിയിരിക്കുന്നത് ഇരുപതിനായിരം പൗണ്ടും (ഏകദേശം 19 ലക്ഷത്തോളം രൂപ) ഒരു ലംബോര്‍ഗിനി കാറുമാണ്. 1.9 കോടിയോളം രൂപയാണ് കാറിന്‍റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്

ഒരുവര്‍ഷം മുമ്ബാണ് 32കാരനായ ഷിബു യുകെയിലെത്തുന്നത്. സൗണ്ട് എഞ്ചിനിയറായ ഷിബു കേംബ്രിഡ്ജിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഭാര്യയായ ലിന്നറ്റ് ജോസഫ് നോര്‍ത്തിംഗ്ഹം സിറ്റി ആശുപത്രിയില്‍ നഴ്സാണ്. പിന്നീട് ഇരുവരും നോട്ടിംഗ്ഹാമിലേക്ക് മാറ്റി. ഇവിടെ ജോലി അന്വേഷിക്കുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ എത്തുന്നത്.

Next Post

സൗദിയിൽ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിഴകർശനമാക്കി

Thu Jul 9 , 2020
റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതല്‍ പിടികൂടും. ട്രാഫിക് വകുപ്പ് ഒരുക്കുന്ന കമ്ബ്യൂട്ടര്‍ സംവിധാനം വഴി സ്വമേധയാ ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇന്‍ഷുറന്‍സ് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്‍ഷുറന്‍സ് ഡാറ്റകള്‍ ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. നൂതനമായ ഈ സംവിധാനം 22 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സാമ്ബത്തിക പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടാതിരിക്കാന്‍ വാഹന ഉടമകള്‍ ഇന്‍ഷുറന്‍സ് കാലാവധി […]

Breaking News