ബേപ്പൂരിൽ മൂന്നംഗ സംഘം ഓടിച്ചകാർ പുഴയിലേക്ക് മറിഞ്ഞു.നാട്ടുകാരുടെ സാഹസികമായ രക്ഷാപ്രവർത്തനം

കോഴിക്കോട് : കോഴിക്കോട് ബേപ്പൂരില്‍ മൂന്നംഗ സംഘം ഓടിച്ച കാര്‍ ചാലിയാര്‍ പുഴയിലേക്ക് മറിഞ്ഞു. അമിതവേഗതിയിലെത്തിയ കാര്‍ ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിയില്‍വെച്ച്‌ നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം.

തീരൂര്‍ സ്വദേശി ഫാറൂഖ്, കക്കാട് സ്വദേശി ലത്തീഫ്, കാര്‍ ഡ്രൈവര്‍ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ പുഴയിലിറങ്ങി കാറില്‍നിന്ന് പുറത്തെടുത്ത് കരയ്ക്കെത്തിച്ചു.ഇവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു

Next Post

കൊവിഡ് 19 കണ്ടെത്തുന്നതിന് അപൂര്‍വ്വ പരിശോധനയുമായി യുഎഇ.

Fri Jul 10 , 2020
കൊവിഡ് 19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിക്കുന്ന അപൂര്‍വ്വ രീതിയാണ് യുഎഇയില്‍ നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് യുഎയില്‍ കൊവിഡ് കണ്ടെത്താന്‍ പരിശോധന നടത്തുന്നത്. കൊവിഡ് 19 പരിശോധിക്കാനെത്തുന്നവരുടെ സ്രവം പ്രത്യേകം തയ്യാറാക്കിയ ഉപകരണത്തിന്റെ പിന്‍ വശത്ത് സ്ഥാപിക്കുന്നു. തുടര്‍ന്ന് നായ്ക്കളെ മുന്‍ വശത്ത് മണം പിടിപ്പിക്കുന്നു. കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും മറ്റും ഈരീതിയില്‍ പരിശോധന നടത്തിയിരുന്നു.

Breaking News

error: Content is protected !!