യുകെയില്‍ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ബ്യൂട്ടി പാര്‍ലറുകളും സ്പോര്‍ട്സ് സെന്‍ററുകളും വീണ്ടും തുറക്കുന്നു; ലോക്ക് ഡൌണ്‍ അവസാന ഘട്ടത്തില്‍ !

ലണ്ടന്‍: യുകെയില്‍ ജിമ്മുകളും പൂളുകളും സ്പോര്‍ട്സ് സെന്‍ററുകളും ഉടനെ തുറക്കും. ലോക്ക് ഡൌണ്‍ ലഘൂകരണത്തിന്റെ അടുത്ത ഘട്ടമായാണ് ഇവ തുറക്കുക. മാര്‍ച്ച് മാസം അവസാനത്തില്‍ അടച്ചിട്ട ശേഷം ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇവ വീണ്ടും സജീവമാകുന്നത്.

കള്‍ച്ചര്‍- സ്പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പുറത്തിറക്കിയ ഗൈഡ്ലൈന്‍ അനുസരിച്ച് സ്പോര്‍ട്സ് മത്സരങ്ങളും പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. വരുന്ന വാരാന്ത്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതോടെ താഴെകിടയിലുള്ള മറ്റു മത്സരങ്ങളും പുനരാരംഭിക്കും. ഔട്ട്‌ ഡോറില്‍ വച്ച് നടത്തുന്ന മ്യുസിക് ഫെസ്റ്റിവല്‍, ഡാന്‍സ്, ഓപ്പറ ഇവന്റുകളും ഈ വീക്കെന്‍ഡില്‍ പുനരാരംഭിക്കും. എന്നാല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനാണിത്.

ബ്യൂട്ടീഷന്‍, ടാറ്റൂ, സ്പാ സെന്ററുകളും തിങ്കളാഴ്ച വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കും. കള്‍ച്ചര്‍- സ്പോര്‍ട്സ് സെക്രട്ടറി ഒലിവര്‍ ഡൌഡന്‍ ആണ് ഇത് സംബന്ധമായ വിശദാംശങ്ങള്‍ നല്‍കിയത്.

Next Post

'ആരോഗ്യമുള്ള മനസ്സും ശരീരവും'- വെബിനാര്‍ ജൂലൈ 11ന് ശനിയാഴ്ച്ച 4.30ന്; നിങ്ങള്‍ക്കും പങ്കെടുക്കാം

Fri Jul 10 , 2020
EXL-UK is inviting you to a scheduled Zoom meeting. Topic: Mind and Body Wellbeing during the Pandemic Time: Jul 11, 2020 04:30 PM London Join Zoom Meetinghttps://us02web.zoom.us/j/83430741762?pwd=cnI4QlNDZU9xUkJFajlFdm9rSk1DUT09 Meeting ID: 834 3074 1762Password: 650663

Breaking News

error: Content is protected !!