യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ബ്രിട്ടീഷ് ടൂറിസ്റ്റുകളെ വേണ്ട; ബ്രിട്ടീഷുകാര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ !

ലണ്ടന്‍ : പല പ്രധാന യുറോപ്യന്‍ രാജ്യങ്ങള്‍ക്കും ബ്രിട്ടീഷ് ടൂറിസ്റ്റുകളെ തീരെ താല്പര്യമില്ലെന്നു ‘YouGov’ സര്‍വെ. ഫ്രാന്‍സ്, സ്പയിന്‍ തുടങ്ങി പ്രധാന വിനോദ സഞ്ചാര രാജ്യങ്ങളെല്ലാം ബ്രിട്ടീഷ് സഞ്ചാരികളെ മനസില്ലാമനസോടെയാണ് സ്വീകരിക്കുന്നത്. ബ്രിട്ടീഷ് സഞ്ചാരികളുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സ്പയിന്‍ ആണ് എതിര്‍പ്പില്‍ മുമ്പില്‍. സര്‍വെയില്‍ പങ്കെടുത്ത 61 ശതമാനം സ്പയിന്‍കാരും ബ്രിട്ടീഷ് സഞ്ചാരികളെ ഇഷ്ടപ്പെടുന്നില്ല.

ഫ്രഞ്ച്കാരാണ് തൊട്ടുപിന്നില്‍. 55 ശതമാനം ഫ്രഞ്ച്കാര്‍ക്കും ബ്രിട്ടീഷ് സഞ്ചാരികളോട് വെറുപ്പാണ്. യുറോപ്പിനെ മൊത്തത്തില്‍ എടുക്കുകയാണെങ്കില്‍ 46 ശതമാനം പേരും ബ്രിടീഷ് ടൂറിസ്റ്റുകളെ തങ്ങള്‍ക്കിഷ്ട്ടമല്ലയെന്നു പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത ഇറ്റലിക്കാരില്‍ 44 ശതമാനം പേര്‍ ബ്രിട്ടീഷ് സഞ്ചാരികളെ ഇഷ്ട്ടമുള്ളവരല്ല . എന്നാല്‍ ഇറ്റലിക്കാര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടമാണ്.

ബ്രിട്ടീഷുകരെക്കള്‍ പോപുലാരിറ്റി കുറഞ്ഞ രാജ്യക്കാര്‍ അമേരിക്കക്കാരും ചൈനക്കാരുമാണ്. കൊറോണ പ്രതിസന്ധിക്ക് പുറമെ ബ്രക്സിറ്റ് വിരോധവും ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

Next Post

യുകെയില്‍ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ബ്യൂട്ടി പാര്‍ലറുകളും സ്പോര്‍ട്സ് സെന്‍ററുകളും വീണ്ടും തുറക്കുന്നു; ലോക്ക് ഡൌണ്‍ അവസാന ഘട്ടത്തില്‍ !

Fri Jul 10 , 2020
ലണ്ടന്‍: യുകെയില്‍ ജിമ്മുകളും പൂളുകളും സ്പോര്‍ട്സ് സെന്‍ററുകളും ഉടനെ തുറക്കും. ലോക്ക് ഡൌണ്‍ ലഘൂകരണത്തിന്റെ അടുത്ത ഘട്ടമായാണ് ഇവ തുറക്കുക. മാര്‍ച്ച് മാസം അവസാനത്തില്‍ അടച്ചിട്ട ശേഷം ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇവ വീണ്ടും സജീവമാകുന്നത്. കള്‍ച്ചര്‍- സ്പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പുറത്തിറക്കിയ ഗൈഡ്ലൈന്‍ അനുസരിച്ച് സ്പോര്‍ട്സ് മത്സരങ്ങളും പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. വരുന്ന വാരാന്ത്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതോടെ താഴെകിടയിലുള്ള മറ്റു മത്സരങ്ങളും പുനരാരംഭിക്കും. ഔട്ട്‌ ഡോറില്‍ […]

Breaking News

error: Content is protected !!