ഇന്ത്യയിൽ നിന്ന് യു.എ.ഇ.ലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദുബൈ: യു.എ.ഇയിലേക്ക്​ മടങ്ങി വരുവാന്‍ ആഗ്രഹിക്കുന്ന താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കായി ഉടനെ സര്‍വീസ്​ ആരംഭിക്കുമെന്ന്​ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​. ഇൗ മാസം 12 മുതല്‍ 26 വരെയുള്ള തീയതികളിലെ യാത്രക്കായി ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. http://airindiaexpress.in വെബ്​സൈറ്റ്​, അംഗീകൃത ട്രാവല്‍ ഏജന്‍റുമാര്‍, കാള്‍ സ​െന്‍റര്‍ എന്നിവ മുഖേനെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. യു.എ.ഇയിലേക്ക്​ മടങ്ങിയെത്തുന്നതിന്​ ഫെഡറല്‍ അതോറിറ്റി ഫോര്‍ ​െഎഡന്‍റിറ്റി ആന്‍റ്​ സിറ്റിസന്‍ഷിപ്പ്​ (​െഎ.സി.എ) അല്ലെങ്കില്‍ ജനറല്‍ ഡയറക്​ടറേറ്റ്​ ഒഫ്​ റസിഡന്‍സി ആന്‍റ്​ ഫോറിന്‍ അഫയേഴ്​സ്​ അനുമതി ലഭിച്ചവര്‍ക്ക്​ മാത്രമാണ്​ ടിക്കറ്റ്​ എടുക്കാനാവുക.

യാത്രക്ക്​ 96 മണിക്കൂര്‍ മുന്‍പ്​ ലഭിച്ച കോവിഡ്​ നെഗറ്റീവ്​ ആണെന്ന പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്​. ഹെല്‍ത്​ ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം,അല്‍ഹൊസന്‍,ഡി.എക്​സ്​.ബി സ്​മാര്‍ട്ട്​ആപ്പുളും ഡൗണ്‍ലോഡ്​ ചെയ്​തിരിക്കണം.

കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എ.ഇ വിദേശത്തു നിന്നുളള യാത്രക്കാര്‍ക്ക്​ ​ വിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയും സമ്ബൂര്‍ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു. അവധിക്കും മറ്റ്​ ആവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക്​ പോയ ആളുകള്‍ക്ക്​ അതോടെ തിരികെയെത്താന്‍ കഴിയാതെയായി. യു.എ.ഇ വ്യോമാതിര്‍ത്തികള്‍ തുറന്നു കൊടുക്കുകയും ഇവിടെ നിന്ന്​ ആളുകള്‍ക്ക്​ ഇന്ത്യയിലേക്ക്​ പറക്കാന്‍ അനുമതി ലഭിക്കുകയും ചെയ്​തെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കാത്തതിനാല്‍ നാലു മാസമായി മടങ്ങി വരാനാവാതെ ആളുകള്‍ നാട്ടില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പലര്‍ക്കും ഉടനടി മടങ്ങിയെത്തി ഇവിടെ ജോലികളില്‍ പ്രവേശിക്കേണ്ടതുണ്ട്​. ഇതിനു പുറമെ നാട്ടില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക്​ രക്ഷിതാക്കള്‍ക്കരികില്‍ എത്താന്‍ കഴിയാത്തസാഹചര്യവുമുണ്ടായിരുന്നു. ​െഎ.സി.എ അനുമതി നേടി കാത്തിരിക്കുകയും വിമാന സര്‍വീസ്​ ആരംഭിക്കാത്തതു മൂലം അത്​ കാലഹരണപ്പെട്ടുപോവുകയും ചെയ്​തവര്‍ നിരവധിയാണ്​.

Next Post

മരിച്ച നിലയിൽ കണ്ടത്തിയ യുവതിക്ക് കോവിസ് സ്ഥിരീകരിച്ചു.

Fri Jul 10 , 2020
കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. മാവേലിക്കര വെട്ടിയാര്‍ സ്വാദേശിനി ദേവികക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയില്‍ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്​ പന്തളം കുരമ്ബാല ഉനംകോട്ടുവിളയില്‍ ജിതിന്​ (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്​ചയാണ്​ […]

Breaking News