സൗദി അറേബ്യയില്‍ ലോകത്തെ ഏറ്റവും വലിയ ഹൈഡ്രജന്‍ ഉല്‍പാദന പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.

റിയാദ്:സൗദിയുടെ ഈജിപ്റ്റും ജോര്‍ദാനുമായുള്ള അതിര്‍ത്തിക്ക് സമീപമുള്ള പുതിയ മെഗാസിറ്റിയായ നിയോമില്‍ ആണ് പ്ലാന്‍റ് നിര്‍മ്മിക്കുന്നത് . ഇത് സംബന്ധിച്ചുള്ള പങ്കാളിത്ത കരാര്‍ നിയോം കമ്ബനിയും സൗദി കമ്ബനിയായ അക്വാപവര്‍ ഗ്രൂപ്പും അമേരിക്കന്‍ കമ്ബനിയായ എയര്‍ പ്രൊഡക്‌ട്‌സും തമ്മില്‍ ഒപ്പുവെച്ചു. മൂന്നു കമ്ബനികള്‍ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയില്‍ 2025 ഓടെ ഹൈഡ്രജന്‍ ഉല്‍പാദനം ആരംഭിക്കും.

സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം പ്രദേശത്ത് 500 കോടി ഡോളര്‍ ചെലവഴിച്ചാണ് ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ പുനരുപയോഗ ഹൈഡ്രജന്‍ പദ്ധതിയാണിത്. ആഗോള തലത്തില്‍ ഹരിത ഹൈഡ്രജന്‍, ഹരിത ഇന്ധനം എന്നിവയുടെ ഉല്‍പാദനത്തില്‍ മുന്‍നിര സ്ഥാനം കൈവരിക്കാനുള്ള നിയോമിന്റെ ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം.

പരിസ്ഥിതി സൗഹൃദ രീതിയില്‍ ഹൈഡ്രജന്‍ ഉല്‍പാദിച്ച്‌ ആഗോള വിപണിയിലേക്ക് കയറ്റി അയക്കുകയെന്ന ലക്ഷ്യത്തോടെയും ,
ആഗോള ഗതാഗത മേഖലക്ക് സുസ്ഥിര പരിഹാരങ്ങള്‍ നല്‍കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്ന പ്രായോഗിക പരിഹാരങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിട്ടാണ് നിയോം പദ്ധതി പ്രദേശത്ത് ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.

കാര്‍ബണ്‍ രഹിത സമൂഹം വികസിപ്പിക്കാനുള്ള തങ്ങളുടെ അഗാധമായ പ്രതിബദ്ധതയെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതായി നിയോം കമ്ബനി സി.ഇ.ഒ എന്‍ജിനീയര്‍ നദ്മി അല്‍നസ്ര്‍ പറഞ്ഞു. ഇത് അസാധാരണവും സുസ്ഥിരവുമായ ജീവിത ശൈലിയുടെ പ്രതീകമാണ്. ബൃഹത്തായ ഈ പദ്ധതിയിലൂടെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യാഥാര്‍ഥ്യമായി കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചപ്പാടുമാണിത്.

ലോകത്ത് എല്ലായിടത്തും നിന്നുള്ള മികച്ച നിക്ഷേപകരെയും ആകര്‍ഷിക്കുന്ന തരത്തില്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറാനുള്ള നിയോമിന്റെ പ്രയാണത്തിലെ കേന്ദ്ര ബിന്ദുവാണ് പുതിയ പദ്ധതി. വിഷന്‍ 2030 പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നായ ശുദ്ധമായ കാര്‍ബണ്‍രഹിത ഊര്‍ജ സമ്ബദ്‌വ്യവസ്ഥാ തന്ത്രത്തെ പിന്തുണക്കുന്നതില്‍ ഈ പങ്കാളിത്തം പ്രധാന ഘടകമാകും.സൗരോര്‍ജത്തിന്റെയും കാറ്റില്‍ നിന്നുള്ള ഊര്‍ജത്തിന്റെയും കാര്യത്തില്‍ നിയോമിന്റെ തനതും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ ശുദ്ധമായ ഊര്‍ജ സ്രോതസ്സ് എന്നോണം ജലത്തെ ഹൈഡ്രജന്‍ ആക്കി മാറ്റാന്‍ പദ്ധതിയെ പ്രാപ്തമാക്കും.

. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ഗതാഗത സംവിധാനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നതിന് ആഗോള വിപണികളിലേക്ക് കയറ്റി അയക്കും. പ്രതിദിനം 650 ടണ്‍ ഹരിത ഹൈഡ്രജനും പ്രതിവര്‍ഷം 12 ലക്ഷം ടണ്‍ അമോണിയവുമാണ് പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുക. ഇതിലൂടെ പ്രതിവര്‍ഷം കാര്‍ബണ്‍ ബഹിര്‍ഗമനം 30 ലക്ഷം ടണ്‍ തോതില്‍ കുറക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

Next Post

മരിച്ച നിലയിൽ കണ്ടത്തിയ യുവതിക്ക് കോവിസ് സ്ഥിരീകരിച്ചു.

Fri Jul 10 , 2020
കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. മാവേലിക്കര വെട്ടിയാര്‍ സ്വാദേശിനി ദേവികക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയില്‍ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്​ പന്തളം കുരമ്ബാല ഉനംകോട്ടുവിളയില്‍ ജിതിന്​ (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്​ചയാണ്​ […]

You May Like

Breaking News