ഫ്ലക്സ് ബോർഡ് അഴിക്കാൻ കയറിയ യുവാവ് നാട്ടുകാർ നോക്കി നിൽക്കെ ഷോക്കേറ്റ് കത്തിയ മർന്നു

തൃശൂര്‍: നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഫ്ലക്സ്ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവിനു ഷോക്കേറ്റ് ദാരുണാന്ത്യം. ഷോക്കേറ്റ യുവാവ് നാട്ടുകാര്‍ നോക്കി നില്‍ക്കെ കത്തി എരിയുകയായിരുന്നു . തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം . വെസ്റ്റ് ബംഗാള്‍ സ്വദേശി ആശിഷ് മണ്ഡല്‍ (52)ആണ് മരിച്ചത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. പഴയ ഫ്ലക്സ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന് ഷോക്കേറ്റത്. ഇരുമ്ബിന്‍റെ ഫ്രെയിം ഉള്ള പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുത കമ്ബിയില്‍ സ്പര്‍ശിച്ചതാണ് ഷോക്കേല്‍ക്കാന്‍ കാരണം.

നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞു. വെെദ്യുതി പ്രവാഹമുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. മൃതദേഹം തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Next Post

ഇശലുകള്‍ കഥ പറയുന്നു: എം എ അസീസ്- കഥാപ്രസംഗവും മാപ്പിളപ്പാട്ടും ജീവിതമാക്കിയ കലാകാരൻ! (ഭാഗം 10)

Fri Jul 10 , 2020
-ഫൈസല്‍ എളേറ്റില്‍- ആലപ്പുഴ കലാകേരളത്തിന് സമ്മാനിച്ച മറ്റൊരു വരദാനമാണ് എം എ അസീസ്. റംലാബീഗം, ഐഷാബീഗം, സുഹറാബീഗം, ആബിദാ ബീഗം, ലൈലാ ബീഗം, സീന പള്ളിക്കര എന്നിവരെ പ്പോലെത്തന്നെ കാ പ്രസംഗരംഗത്താണ് അദ്ദേഹവും തിളങ്ങിയത്. വിട്ടുപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും അവതരിപ്പിച്ച കഥാപ്രസംഗങ്ങളും പാടിയ പാട്ടുകളും ആസ്വാദകരുടെ മനസ്സിനെ ഇന്നും ത്രസിപ്പിക്കുന്നവയാണ് എന്നത് തന്നെ അദ്ദേഹത്തിലെ കലാകാരൻ്റെ പ്രതിഭ വിളിച്ചോതുന്നു. ഉപ്പൂപ്പ (ഉപ്പയുടെ ഉപ്പ ) യുടെ പ്രചോദനമാണ് അസിസ് കാക്ക് എന്നും […]

Breaking News