കോവിഡ് പ്രതിന്ധി ജീവനക്കാരെ പിരിച്ചിടാനൊരുങ്ങി എമിറേറ്റ്സ്

ദുബായ്: വ്യോമഗതാഗത മേഖലയില്‍ കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കാരണം കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി എമിറേറ്റ്സ്. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്ബനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പിരിച്ചുവിട്ടവര്‍ക്ക് പുറമെ കൂടുതല്‍ പേരെ ഒഴിവാക്കേണ്ടി വരുമെന്ന് കമ്ബനി വക്താവ് പ്രതികരിച്ചു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ രണ്ട് മാസം മുമ്ബ് തന്നെ എമിറേറ്റ്സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ കമ്ബനിയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

4300ഓളം പൈലറ്റുമാരും 22,000 ക്യാബിന്‍ ക്രൂ അംഗങ്ങളുമാണ് എമിറേറ്റ്സിനുണ്ടായിരുന്നത്. സുരക്ഷതിവും സാമ്ബത്തികമായി നഷ്ടമുണ്ടാക്കാത്തതുമായ സെക്ടറുകളില്‍ പതുക്കെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അത് നേരത്തെയുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണത്തെ അപേക്ഷിച്ച്‌ വളരെ കുറവാണ്. ദുരിത കാലത്തെ അതിജീവിച്ച്‌ പഴയ നിലയിലേക്കെത്താന്‍ ഏറെ സമയം വേണ്ടിവരുമെന്നാണ് കമ്ബനിയുടെ വിലയിരുത്തലും. ഏതൊരു ബിസിനസിനെയും പോലെ പ്രവര്‍ത്തനത്തിന് അനിയോജ്യമായ തരത്തില്‍ ജീവനക്കാരുടെ എണ്ണം ക്രമീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്ന് എമിറേറ്റ്സ് വക്താവ് പ്രതികരിച്ചു.

Next Post

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്' മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സമ്പർക്കപ്പട്ടികയിൽ

Fri Jul 10 , 2020
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലായ് നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയും ഉള്‍പ്പെടെയുള്ളവര്‍ ഡ്രൈവറുടെ സമ്ബര്‍ക്കപട്ടികയിലുണ്ട്. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയും രണ്ടാം സമ്ബര്‍ക്ക പട്ടികയിലാണ്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാം​ഗങ്ങളുടെയും സ്രവസാമ്ബിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

You May Like

Breaking News