ഇശലുകള്‍ കഥ പറയുന്നു: എം എ അസീസ്- കഥാപ്രസംഗവും മാപ്പിളപ്പാട്ടും ജീവിതമാക്കിയ കലാകാരൻ! (ഭാഗം 10)

-ഫൈസല്‍ എളേറ്റില്‍-

ആലപ്പുഴ കലാകേരളത്തിന് സമ്മാനിച്ച മറ്റൊരു വരദാനമാണ് എം എ അസീസ്. റംലാബീഗം, ഐഷാബീഗം, സുഹറാബീഗം, ആബിദാ ബീഗം, ലൈലാ ബീഗം, സീന പള്ളിക്കര എന്നിവരെ പ്പോലെത്തന്നെ കാ പ്രസംഗരംഗത്താണ് അദ്ദേഹവും തിളങ്ങിയത്. വിട്ടുപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും അവതരിപ്പിച്ച കഥാപ്രസംഗങ്ങളും പാടിയ പാട്ടുകളും ആസ്വാദകരുടെ മനസ്സിനെ ഇന്നും ത്രസിപ്പിക്കുന്നവയാണ് എന്നത് തന്നെ അദ്ദേഹത്തിലെ കലാകാരൻ്റെ പ്രതിഭ വിളിച്ചോതുന്നു.

ഉപ്പൂപ്പ (ഉപ്പയുടെ ഉപ്പ ) യുടെ പ്രചോദനമാണ് അസിസ് കാക്ക് എന്നും തുണയായത്.മദ്രസാധ്യാപകനായിരുന്ന ഉപ്പ തികഞ്ഞ അച്ചടക്കത്തോടെ പേരക്കുട്ടിയെ വളർത്തി. കൃത്യമായ മത ചിട്ടകളും ഒപ്പം അമൂല്യമായ ചരിത്ര കാവ്യങ്ങളും ചെറുപ്പം മുതൽ പഠിക്കാൻ അദ്ദേഹത്തിനു സാധിച്ചു. മതപരമായ ചരിത്രവും മറ്റും ഇങ്ങിനെ പഠിച്ചത് അസീസ് ക്കായുടെ കലാരംഗത്തേക്കുള്ള വഴി വളരെ എളുപ്പമായി.ചരിത്ര കഥകൾ പറയാനും പാടാനും കുട്ടിക്കാലത്ത് തന്നെ ഉപ്പൂപ്പ വഴി നിരവധി അവസരങ്ങളും ലഭിച്ചു.നാട്ടിൽ തന്നെ മുള്ള ഒരു സംഗീതജ്ഞൻ്റെ കീഴിൽ കുറച്ചു കാലം പാട്ട് പഠിക്കാനും ഉപകരണങ്ങൾ പരിശീലിക്കാനും സാധിച്ചത് വലിയ വഴിത്തിരിവായി. അതു കൊണ്ട് തന്നെ തബല ഒഴിച്ച് പല ഉപകരണങ്ങളും അനായാസം അദ്ദേഹത്തിന് വഴങ്ങുമായിരുന്നു.

കഥയുടെയും പാട്ടിൻ്റെയും വലിയ ലോകത്തേക്ക്:- എം എ അസിസ് അവതരിപ്പിച്ചിരുന്ന ഏറ്റവും പ്രസിദ്ധമായ യ നബി തിരുമേനിയുടെ ജീവിതകഥയായ ‘അന്ത്യ പ്രവാചകൻ’ ആയിരുന്നു. അദ്ദേഹം തന്നെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചുത് ആയിരക്കണക്കിനു വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ഈ കഥക്കു പുറമെ ‘ബദർ’, ‘ഉഹദ് ‘, ‘ലൈലാ മജ്നു ‘ , ‘ ശ്രീനാരായണ ഗുരു’ ,’ മലപ്പുറം വെടിവെയ്പ് ‘ , ‘ആലപ്പുഴ സംഭവം ‘ എന്നിവയെല്ലാം അദ്ദേഹം അവതരിപ്പിച്ച പ്രസിദ്ധമായ കഥകളായിരുന്നു.ഇതോടൊപ്പം മനോഹരമായ ഒട്ടേറെ മാപ്പിളപ്പാട്ടിൻ്റെ തേനൂറുന്ന ഇശലുകളും ആസ്വാദക ലോകത്തിന് സമ്മാനിച്ചു.’ ഉടയോൻ പടച്ചവരേ ഉലകിൽ ജനിച്ചവരേ’ ‘റസൂലേ റസൂലേ സൻമാർഗ പ്രതീക്കമേ ‘ ‘ കഅബാലയം’ ‘ ആദരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമ ‘, തുടങ്ങി പതിനഞ്ചിലധികം പാട്ടുകൾ അദ്ദേഹം ഗ്രാമഫോണിൽ പാടിയിട്ടുണ്ട്. ഇവയെല്ലാം പുതിയ തലമുറയിലെ പാട്ടുകാർ ഗാനമേളകളിലും മൽസരവേദികളിലും പാടുന്ന പാട്ടകളാണ്.

കലാരംഗത്തോടൊപ്പം തന്നെ സാമൂഹ്യ രാഷ്ട്രീയ രംഗത്തും എം എ അസീസ് സജീവമായിരുന്നു. മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധുണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. അതോടൊപ്പം ആലപ്പുഴയുടെ സമഗ്ര പുരോഗതിയ്ക്ക് തൻ്റേതായ സേവനങ്ങളർപ്പിക്കാനും കഴിഞ്ഞിരുന്നു. കേരള സംഗീത നാടക അക്കാദമി,കേരള മാപ്പിള കലാ അക്കാദമി എന്നിവയടക്കമുള്ള സംഘടനകളുടെ ഉപഹാരങ്ങളും ആദരവുകളും ഏറ്റുവാങ്ങിയ ഈ കലാകാരൻ 63-ാം വയസ്സിൽ 2006 ഫെബ്രുവരി 28-നു ഈ ലോകത്തോട് വിട പറഞ്ഞു

Next Post

കോവിഡ് പ്രതിന്ധി ജീവനക്കാരെ പിരിച്ചിടാനൊരുങ്ങി എമിറേറ്റ്സ്

Fri Jul 10 , 2020
ദുബായ്: വ്യോമഗതാഗത മേഖലയില്‍ കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കാരണം കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി എമിറേറ്റ്സ്. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്ബനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പിരിച്ചുവിട്ടവര്‍ക്ക് പുറമെ കൂടുതല്‍ പേരെ ഒഴിവാക്കേണ്ടി വരുമെന്ന് കമ്ബനി വക്താവ് പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ രണ്ട് മാസം മുമ്ബ് തന്നെ എമിറേറ്റ്സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ കമ്ബനിയുടെ […]

Breaking News