റോഡിൽ പരിക്കേറ്റ് കിടന്ന മൂന്ന് ജീവനുകളെ വാരിയെടുത്ത് ബസ്സ് പാഞ്ഞത് ആശുപത്രിയിലേക്ക്

കീ​ഴാ​റ്റൂ​ര്‍: പി​ഞ്ചു​കു​ഞ്ഞു​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ്​ റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന​ത്​ ക​ണ്ട്​ ആ ​ബ​സ്​ ജീ​വ​ന​ക്കാ​രു​ടെ ഉ​ള്ളൊ​ന്ന്​ പി​ട​ഞ്ഞു. ആ ​രം​ഗം അ​വ​ഗ​ണി​ച്ച്‌​ ക​ട​ന്നു​പോ​കാ​നാ​യി​ല്ല അ​വ​ര്‍​ക്ക്.

സ്​​കൂ​ട്ട​ര്‍ മ​റി​ഞ്ഞ്​ റോ​ഡ​രി​കി​ല്‍ കി​ട​ന്ന കു​ഞ്ഞി​നെ​യും ഉ​പ്പ​യെ​യും ഉ​മ്മ​യെ​യും വാ​രി​യെ​ടു​ത്ത്​ ബ​സു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കു​തി​ച്ചു അ​വ​ര്‍.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ്​ പെ​രി​ന്ത​ല്‍​മ​ണ്ണ-​നി​ല​മ്ബൂ​ര്‍ പാ​ത​യി​ല്‍ പൂ​ന്താ​നം പി.​എ​ച്ച്‌.​സി ബ​സ്​ സ്​​റ്റോ​പ്പി​ന്​​ തൊ​ട്ട​ടു​ത്താ​യി റോ​ഡി​ലെ എ​ഡ്​​ജി​റ​ങ്ങി സ്​​കൂ​ട്ട​ര്‍​ മ​റി​ഞ്ഞ​ത്.

ഈസ​മ​യം നി​ല​മ്ബൂ​രി​ല്‍​നി​ന്ന്​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന ‘ഷ​ബ്​​ന’ ബ​സ്​ അ​തു​വ​ഴി ക​ട​ന്നു​വ​ന്നു.

ഡ്രൈ​വ​ര്‍ ചെ​മ്മ​ല​ശ്ശേ​രി സ്വ​ദേ​ശി സു​ഭാ​ഷ്​ എ​ന്ന ക​ണ്ണ​ന്‍, ക​ണ്ട​ക്​​ട​ര്‍ പാ​ണ്ടി​ക്കാ​ട്​ സ്വ​ദേ​ശി സു​നീ​ത്, ചെ​ക്ക​ര്‍ ചെ​റു​ക​ര ഗേ​റ്റ്​ സ്വ​ദേ​ശി ഗ​ണേ​ശ്​ എ​ന്നി​വ​ര്‍ ഓടി​യെ​ത്തി വാ​രി​യെ​ടു​ക്കു​മ്ബാ​ള്‍ കു​ഞ്ഞ്​ അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ഉ​മ്മ​ക്കും നെ​റ്റി​യി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. ആ​ശു​പ​​ത്രി​യി​​ലെ​ത്തി​ക്കാ​ന്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ബ​സി​ല്‍​ത​ന്നെ ഇ​വ​രെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം രാ​ത്രി ബ​സ്​ ഹാ​ള്‍​ട്ട്​ ചെ​യ്​​ത്​ ജീ​വ​ന​ക്കാ​ര്‍ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി. ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച്‌​ അ​വ​രെ​ത്തി​യ ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ര്‍ മ​ട​ങ്ങി​യ​ത്.

ആ​ക്ക​പ്പ​റ​മ്ബ്​ സ്വ​ദേ​ശി പ​ള്ള​ത്ത്​ ഷൗ​ക്ക​ത്ത്, ഭാ​ര്യ സ​ഫീ​ന (28) മ​ക​ള്‍ ഫാ​ദി​സ (നാ​ല​ര) എ​ന്നി​വ​രാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഷൗ​ക്ക​ത്തി​ന്​ പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.

കോ​വി​ഡ്​ കാ​ര​ണം വ​റു​തി​യി​ലാ​യ ബ​സ് വ്യ​വ​സാ​യ​ത്തി​ല്‍ കു​ടും​ബം പ​ട്ടി​ണി​യി​ലാ​വാ​തി​രി​ക്കാ​ന്‍ നെ​ട്ടോ​ട്ട​മോ​ടു​ന്ന ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് ക​രു​ണ വ​റ്റാ​ത്ത ഈ ​പ്ര​വൃ​ത്തി​ക്ക്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണി​പ്പോ​ള്‍.

Next Post

അനുഷ്കയുടെ ജീവൻ രക്ഷിക്കാൻ പി- നൾ ഗ്രൂപ്പ് രക്തത്തിനായി ലോകം മുഴുവൻ സന്ദേശം അയച്ച് ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടാഴ്മയും

Fri Jul 10 , 2020
കൊച്ചി: അഞ്ചു വയസുകാരി അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ലോകത്തില്‍ തന്നെ അത്യപൂര്‍വമായ പി-നള്‍ ഗ്രൂപ്പ് രക്തം. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ സന്ദേശം അയച്ച്‌ അന്വേഷണത്തിലാണ് ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടായ്മകളും. ഗുജറാത്ത് സ്വദേശി സന്തോഷിന്റെ മകള്‍ അനുഷ്‌ക സര്‍ജറിക്കായി എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ശസ്ത്രക്രിയാ വിഭാഗം ഐസിയുവില്‍ കഴിയുകയാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് അനുഷ്‌കയുടെ ജീവന് ഭീഷണിയായ അപകടം നടന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ […]

You May Like

Breaking News