കൊറോണ ആഘോഷങ്ങളുമായി അമേരിക്കന്‍ യുവത; ട്രംപ് സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു !

കോവിഡ് ഭീതിയാല്‍ ലോകം മുഴുവന്‍ നിശ്ചലമായെങ്കിലും അമേരിക്കയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ‘വ്യത്യസ്ത’ ആഘോഷ പരിപാടികളുമായി സജീവമാണ്. ‘കൊറോണ വൈറസ് പാര്‍ട്ടികള്‍’ എന്ന് പേരിട്ട ആഘോഷപരിപാടികളില്‍ പങ്കെടുത്ത് കോവിഡ് ബാധിക്കുന്നവര്‍ക്ക് പണമടക്കമുള്ളവ സമ്മാനമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയിലെ അലബാമയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അത്യന്തം അപകടകരമായ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്.

നേരത്തെ ഇത്തരത്തില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നെങ്കിലും അലബാമയിലെ പാര്‍ട്ടി ടസ്കലൂസയിലെ കൗണ്‍സിലര്‍ സ്ഥിരീകരിച്ചതായി സി.എന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗം ബാധിച്ചവരെ വിദ്യാര്‍ഥികള്‍ പ്രത്യേകമായി തന്നെ ആഘോഷപാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ത്തുകയും ചെയ്യുന്നതാണ് രീതി. വിദ്യാര്‍ഥികള്‍ ഒരു കുടത്തില്‍ പണം നിറച്ച് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നയാള്‍ക്ക് ആ തുക നല്‍കും.

‘ഇത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്, ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ നടത്താതിരിക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. ഇത് ശുദ്ധ അസംബന്ധമാണ്’; ടസ്കലൂസയിലെ കൗണ്‍സിലര്‍ സൊന്‍യ മകിന്‍സ്ട്രി എ.ബി.സി ന്യൂസിനോട് പറഞ്ഞു.

‘ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകളുടെ മാനസിക നില നോക്കണം. അവര്‍ അറിഞ്ഞുകൊണ്ട് ഇത് പടര്‍ത്തുകയാണ്. നമുക്ക് എങ്ങനെയാണ് തുടര്‍ച്ചയായി ഇത്തരം പ്രവര്‍ത്തികള്‍ പ്രചരിപ്പിക്കുന്നവരോട് പോരാടാന്‍ സാധിക്കുക’; സൊന്‍യ ചോദിച്ചു.

കൊറോണ വൈറസ് പാര്‍ട്ടികള്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ ഇത് വരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയിലെ ഒരു വലിയ വിഭാഗം കൊറോണ വൈറസിനെ ആദ്യം മുതല്‍ തന്നെ ഗൗരവമായി എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക് ഡൗണ്ട് നിര്‍ത്തലാക്കാന്‍ ജനങ്ങള്‍ വലിയ രീതിയില്‍ തോക്കുകളുമായി തെരുവിലിറങ്ങുക വരെ ചെയ്തിരുന്നു.

Next Post

വിദ്യാർത്ഥി നേതാവ് ഷർജിൽ ഇമാമിന് ജാമ്യം നിഷേധിച്ച് കോടതി

Fri Jul 10 , 2020
ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം സമര്‍പ്പിച്ച ജാമ്യഹരജി ദില്ലി ഹൈകോടതി തള്ളി. യു.എ.പി.എ ചുമത്തിയുള്ള കേസില്‍ അന്വേഷണ എജന്‍സിക്ക് കൂടുതല്‍ സമയം അനുവദിച്ച സെക്ഷന്‍ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. പൗരത്വ നിയമ ഭേതഗതിക്കെതിരായ സമരത്തില്‍ ജാമിയ മില്ലിയ്യക്ക് സമീപം നടത്തിയ പ്രസംഗമാണ് കേസിനാധാരം. ജനുവരി 28നാണ് ഷര്‍ജില്‍ ഇമാം അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസ് കൂടുതല്‍ സമയം […]

Breaking News