കേരള സര്‍ക്കാര്‍ ഭീതിയില്‍; സ്വര്‍ണക്കടത്ത്​ കേ​സ്​ ദേശീ​യ അ​ന്വേ​ഷ​ണ ഏജന്‍സി​യാ​യ എ​ന്‍.​ഐ.​എ​ക്ക്​ വി​ട്ടു!

ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ന​ട​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ എ​ന്‍.​ഐ.​എ​ക്ക്​ വി​ട്ടു. ദേ​ശ​സു​ര​ക്ഷ​യി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന സം​ഘ​ടി​ത ക​ള്ള​ക്ക​ട​ത്താ​യി ഇ​തി​നെ കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം എ​ന്‍.​ഐ.​എ​യെ ഏ​ല്‍​പി​ക്കു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​​െന്‍റ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ വ്യ​ക്ത​​മാ​യി​രു​ന്നു. ന​യ​ത​ന്ത്ര മാ​ര്‍​ഗ​ത്തി​ലൂ​ടെ​യു​ള്ള ക​ള്ള​ക്ക​ട​ത്ത്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സി.​ബി.​ഐ പോ​ലു​ള്ള മ​റ്റ്​ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ മാ​റ്റി​നി​ര്‍​ത്തി എ​ന്‍.​ഐ.​എ​ക്ക്​ വി​ട്ട​ത്​ ശ്ര​ദ്ധേ​യ​മാ​ണ്.

ക്രി​മി​ന​ല്‍, സാ​മ്ബ​ത്തി​ക കേ​സു​ക​ള്‍ സി.​ബി.​ഐ​ക്ക്​ വി​ടു​ന്ന​താ​ണ്​ പൊ​തു​വാ​യ രീ​തി. കൃ​ത്യ​മാ​യ മാ​ഫി​യ പ്ര​വ​ര്‍​ത്ത​നം സ്വ​ര്‍​ണ​ക്ക​ട​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്ന്​ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ വ്യ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ എ​ന്‍.​ഐ.​എ​ക്ക്​ കേ​സ്​ കൈ​മാ​റു​ന്ന​ത്. എ​ത്തു​ന്ന സ്വ​ര്‍​ണം എ​വി​ടേ​ക്കു പോ​കു​ന്നു, തീ​വ്ര​വാ​ദ ബ​ന്ധ​ങ്ങ​ള്‍ ഇ​തി​നു പി​ന്നി​ലു​ണ്ടോ തു​ട​ങ്ങി​യ സം​ശ​യ​ങ്ങ​ളും കേ​ന്ദ്ര​ത​ല​ത്തി​ലു​ണ്ട്. ന​യ​ത​ന്ത്ര ത​ല​ത്തി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ട്.

‌ ദേ​ശ​സു​ര​ക്ഷ​യി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന സം​ഘ​ടി​ത ക​ള്ള​ക്ക​ട​ത്താ​യി ഇ​തി​നെ കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം എ​ന്‍.​ഐ.​എ​യെ ഏ​ല്‍​പി​ക്കു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്കും സം​ശ​യ​മു​ന നീ​ളു​ന്ന കേ​സി​ല്‍ ബി.​ജെ.​പി​ക്കും ​കേ​ന്ദ്ര​സ​ര്‍​ക്കാ​റി​നും പ്ര​േ​ത്യ​ക​മാ​യ രാ​ഷ്​​ട്രീ​യ താ​ല്‍​പ​ര്യ​മു​ണ്ട്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മോ​ദി​സ​ര്‍​ക്കാ​ര്‍ സ്വാ​ഭാ​വി​ക​മാ​യും ഈ ​വ​ഴി​ക്കു നീ​ങ്ങു​മെ​ന്നും, അ​തി​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക്​ ഉ​ണ്ടെ​ന്നു​മു​ള്ള ബോ​ധ്യ​ത്തി​​െന്‍റ​യും നി​ര്‍​ബ​ന്ധി​താ​വ​സ്​​ഥ​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ല്‍​കൂ​ടി​യാ​ണ്​ മു​ഖ്യ​മ​​​ന്ത്രി മു​ന്‍​കൂ​റാ​യി കേ​ന്ദ്ര​ത്തി​ന്​ ക​ത്ത​യ​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

സി.​പി.​എ​മ്മും കോ​ണ്‍​ഗ്ര​സും കൈ​യാ​ളു​ന്ന കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ചൂ​ണ്ടു​വി​ര​ലി​നു​ള്ള സ്​​ഥാ​നം ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ പാ​ക​ത്തി​ലു​ള്ള ഒ​ന്നാ​ണ്​ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ ക​രു​നീ​ക്ക​ങ്ങ​ള്‍. ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു ക​ഴി​ഞ്ഞ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​​െന്‍റ ഓ​രോ വി​ശ​ദാം​ശ​വും ആ​ഭ്യ​ന്ത​ര, ധ​ന മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ​സൂ​ക്ഷ്​​മ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു.​എ.​ഇ​യി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ വി​വ​രം കി​ട്ടാ​ന്‍ കേ​ന്ദ്രം ശ്ര​മി​ക്കു​ന്നു​ണ്ട്.

Next Post

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'എമിറേറ്റ്സ് ഫസ്റ്റ്' ആരംഭിച്ചു

Fri Jul 10 , 2020
അബുദാബി: പ്രാദേശിക ഉത്പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണയ്‌ക്കുന്നതിനായി യുഎഇയിലെ എല്ലാ ലുലു ഹൈപ്പര്‍‌മാര്‍ക്കറ്റുകളിലും “എമിറേറ്റ്‌സ് ഫസ്റ്റ്’ ആരംഭിച്ചു. അബുദാബി ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഷൊര്‍ഫ, ദുബായ് ഇക്കണോമിക് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി, അബുദാബി ഭക്ഷ്യസുരക്ഷ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ സയിദ് അല്‍ ആമ്ര്രി, ദുബായി ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ഒമര്‍ ബുഷാബ് എന്നിവര്‍ സംയുക്തമായാണ് വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ […]

Breaking News

error: Content is protected !!