വിദ്യാർത്ഥി നേതാവ് ഷർജിൽ ഇമാമിന് ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം സമര്‍പ്പിച്ച ജാമ്യഹരജി ദില്ലി ഹൈകോടതി തള്ളി. യു.എ.പി.എ ചുമത്തിയുള്ള കേസില്‍ അന്വേഷണ എജന്‍സിക്ക് കൂടുതല്‍ സമയം അനുവദിച്ച സെക്ഷന്‍ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

പൗരത്വ നിയമ ഭേതഗതിക്കെതിരായ സമരത്തില്‍ ജാമിയ മില്ലിയ്യക്ക് സമീപം നടത്തിയ പ്രസംഗമാണ് കേസിനാധാരം. ജനുവരി 28നാണ് ഷര്‍ജില്‍ ഇമാം അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത്​ സെക്ഷന്‍ കോടതി ശരിവച്ചതിനെതിരായാണ്​ ഷര്‍ജീല്‍ ഹൈകോടതിയെ സമീപിച്ചത്​.

ജൂണ്‍ 25ന്​ സമര്‍പ്പിച്ച ഹരജിയില്‍ വീഡിയൊ കോണ്‍ഫറന്‍സിലൂടെയാണ്​ കോടതി വാദം കേട്ടത്​. കോവിഡ്​ കാരണമാണ്​ അ​ന്വേഷണത്തിന്​ തടസം നേരിട്ടതെന്നായിരുന്നു ഡല്‍ഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയുടെ വാദം. പൊലീസി​​െന്‍റ വീഴ്​ച കാരണം ദുരിതം അനുഭവിക്കുന്നത്​ ത​​െന്‍റ കക്ഷിയാണെന്ന്​ ഷര്‍ജീലി​​െന്‍റ അഭിഭാഷക വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Next Post

മലപ്പുറം കെ.എം.സി.സി ചാർട്ടർ ചെയ്ത വിമാനങ്ങൾ കരിപ്പൂരിലെത്തി

Fri Jul 10 , 2020
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിലായി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങള്‍ 375 യാത്രക്കാരുമായി കോഴിക്കോട് വിമനത്താവളത്തിലെത്തി. ഫ്ളൈനാസ് എയര്‍ലൈന്‍സിന്‍റെ രണ്ട് വിമനങ്ങളാണ് ചാര്‍ട്ടര്‍ ചെയ്തിരുന്നത്. ആദ്യവിമാനത്തില്‍ 172 യാത്രക്കാരും രണ്ടാം വിമാനത്തില്‍ 173 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 508 യാത്രക്കാരുമായി സൗദി എയര്‍ലൈന്‍സിന്‍റെ രണ്ട് ജംബോ വിമാനങ്ങള്‍ ഇതിനു മുമ്ബ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്തിരുന്നു. ആദ്യ വിമാനം കോഴിക്കേട്ടേക്കും രണ്ടാം വിമാനം കൊച്ചിയിലേക്കുമാണ് […]

Breaking News