ജിദ്ദയിൽ മസ്തി ഷ് കാഘാതത്തെ തുടർന്ന് മലയാളി മരണപ്പെട്ടു

ജിദ്ദ : സൗദിയിലെ ജിദ്ദയില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി .മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി തടപ്പറമ്ബ് കണ്ണന്‍തൊടി കെ ടി ഫിറോസ് ബാബു (40 ) ആണ് മരിച്ചത് .

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ഇദ്ദേഹം കഴിഞ്ഞ 14 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു .

പരേതനായ മുഹമ്മദ് ആണ് പിതാവ് , ആയിഷ മാതാവാണ് .ഭാര്യാ : സെലീന . മുഹമ്മദ് ഫര്‍സിന്‍ ,മുഹമ്മദ് ഫായിസ് ,മുഹമ്മദ് ഫയാന്‍ എന്നിവര്‍ മക്കളാണ്

Next Post

കൊറോണ ആഘോഷങ്ങളുമായി അമേരിക്കന്‍ യുവത; ട്രംപ് സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു !

Fri Jul 10 , 2020
കോവിഡ് ഭീതിയാല്‍ ലോകം മുഴുവന്‍ നിശ്ചലമായെങ്കിലും അമേരിക്കയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ‘വ്യത്യസ്ത’ ആഘോഷ പരിപാടികളുമായി സജീവമാണ്. ‘കൊറോണ വൈറസ് പാര്‍ട്ടികള്‍’ എന്ന് പേരിട്ട ആഘോഷപരിപാടികളില്‍ പങ്കെടുത്ത് കോവിഡ് ബാധിക്കുന്നവര്‍ക്ക് പണമടക്കമുള്ളവ സമ്മാനമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയിലെ അലബാമയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അത്യന്തം അപകടകരമായ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ ഇത്തരത്തില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നെങ്കിലും അലബാമയിലെ പാര്‍ട്ടി ടസ്കലൂസയിലെ കൗണ്‍സിലര്‍ സ്ഥിരീകരിച്ചതായി സി.എന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് […]

Breaking News