ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘എമിറേറ്റ്സ് ഫസ്റ്റ്’ ആരംഭിച്ചു

അബുദാബി: പ്രാദേശിക ഉത്പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണയ്‌ക്കുന്നതിനായി യുഎഇയിലെ എല്ലാ ലുലു ഹൈപ്പര്‍‌മാര്‍ക്കറ്റുകളിലും “എമിറേറ്റ്‌സ് ഫസ്റ്റ്’ ആരംഭിച്ചു.

അബുദാബി ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഷൊര്‍ഫ, ദുബായ് ഇക്കണോമിക് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി, അബുദാബി ഭക്ഷ്യസുരക്ഷ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ സയിദ് അല്‍ ആമ്ര്രി, ദുബായി ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ഒമര്‍ ബുഷാബ് എന്നിവര്‍ സംയുക്തമായാണ് വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു.

രാജ്യത്തിനകത്ത് മാത്രമല്ല, ജിസിസി തലത്തിലും പ്രാദേശിക ഉത്പന്നങ്ങള്‍ ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യാന്‍ സഹായകരമാകുമെന്ന് അബുദാബി ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അലി ഷോര്‍ഫ പറഞ്ഞു.

Next Post

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി അന്തരിച്ചു.

Fri Jul 10 , 2020
ഷാര്‍ജ: ( 10.07.2020) ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി അന്തരിച്ചു. ലണ്ടനില്‍ വെച്ച്‌ വ്യാഴാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. മൂന്ന് ദിവസം വിലാപദിവസമായി ആചരിക്കും. അദ്ദേഹത്തിന്റെ മൃതദേഹം എമിറേറ്റിലേക്ക് തിരിച്ചെത്തിക്കുകയും ശവസംസ്‌കാരം ആരംഭിക്കുകയും ചെയ്യുന്നത് മുതലാണ് വിലാപകാലം തുടങ്ങുന്നത്. വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഓണ്‍ലൈനില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഷാര്‍ജ ഭരണാധികാരിക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ‘ഷെയ്ഖ് അഹമ്മദ് […]

Breaking News

error: Content is protected !!