ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി അന്തരിച്ചു.

ഷാര്‍ജ: ( 10.07.2020) ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി അന്തരിച്ചു. ലണ്ടനില്‍ വെച്ച്‌ വ്യാഴാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. മൂന്ന് ദിവസം വിലാപദിവസമായി ആചരിക്കും. അദ്ദേഹത്തിന്റെ മൃതദേഹം എമിറേറ്റിലേക്ക് തിരിച്ചെത്തിക്കുകയും ശവസംസ്‌കാരം ആരംഭിക്കുകയും ചെയ്യുന്നത് മുതലാണ് വിലാപകാലം തുടങ്ങുന്നത്.

വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഓണ്‍ലൈനില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഷാര്‍ജ ഭരണാധികാരിക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

‘ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ വിയോഗത്തില്‍ എന്റെ സഹോദരന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കും കുടുംബത്തിനും എന്റെ ആത്മാര്‍ത്ഥ അനുശോചനം.

പ്രയാസകരവുമായ ഈ സമയങ്ങളില്‍ അവര്‍ക്ക് ക്ഷമയും ആശ്വാസവും ലഭിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന് നിത്യ ശാന്തി ലഭിക്കട്ടെ’ എന്ന് അബുദാബിയിലെ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ കുറിച്ചു.

അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുയിമി, ഫുജൈറയുടെ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാര്‍ക്കി എന്നിവരുടെ ഓഫീസുകളും സമാനമായ സന്ദേശങ്ങള്‍ നല്‍കി. വിലാപ കാലയളവില്‍, പതാകകള്‍ പകുതി താഴ്ത്തുകയും പതിവ് റേഡിയോ പ്രോഗ്രാമുകള്‍ക്ക് പകരം ക്ലാസിക്കല്‍ സംഗീതം അല്ലെങ്കില്‍ ഖുറാന്‍ പാരായണം നടത്തുകയും ചെയ്യും.

Next Post

ജിദ്ദയിലെ പതിനൊന്ന് മലയാളി സംഘടകളുടെ നവ കൂട്ടായ്മയായ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) നിലവിൽ വന്നു

Sat Jul 11 , 2020
ജിദ്ദ: ജിദ്ദ ആസ്ഥാനമാക്കി ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐ ഡബ്ലിയു എ – ‘ഐവ’) എന്ന പുതിയ സംഘടന നിലവില്‍ വന്നു. നിലവില്‍ ജിദ്ദയില്‍, ജീവ കാരുണ്യ, കലാ, സാംസ്‌കാരിക, മത രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പതിനൊന്നോളം സജീവ സംഘടനകളുടെ കൂട്ടായ്മ യാണ് ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐ ഡബ്ലിയു എ – ‘ഐവ’) എന്ന പുതിയ പൊതുവേദി. ഐവയുടെ പ്രധാന ഭാരവാഹികള്‍ ഇവരാണ്: പ്രസിഡന്റ്‌ – സലാഹ് […]

You May Like

Breaking News