ഷോക്കിംഗ് : ഇംഗ്ലണ്ടില്‍ ജലക്ഷാമം രൂക്ഷമാകുന്നുവെന്ന് പഠനം; വാട്ടര്‍ കമ്പനികള്‍ക്കെതിരെ വിമര്‍ശനമുയരുന്നു !

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ജലക്ഷാമം രൂക്ഷമാകുന്നുവെന്ന് പുതിയ പഠനം. ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും 20 വര്‍ഷത്തിനിടയില്‍ ജലലഭ്യത തീരെ ഇല്ലാതാകുമെന്നാണ് ഈയിടെ എം പിമാര്‍ക്ക് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ ‘പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി’യാണ് ഇത് സംബന്ധ മായ പഠനം നടത്തിയത്.

അക്കൗണ്ട്‌സ് കമ്മിറ്റി രൂക്ഷ വിമര്‍ശനമാണ് വാട്ടര്‍ കമ്പനികള്‍ക്കെതിരെ നടത്തിയത്. ഏകദേശം 3 ബില്ല്യന്‍ ലിറ്റര്‍ വെള്ളമാണ് ഓരോ വര്‍ഷവും സപ്ലെ പൈപ്പ് ലീക്ക് വഴി നഷ്ടപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ പരിശോധന നടത്തേണ്ട സര്‍ക്കാര്‍ ഏജന്‍സികല്‍ താങ്കളുടെ ജോലി ചെയ്യുന്നില്ലെനും റിപ്പോര്‍ട്ടില്‍ പറയന്നു. 1989 ല്‍ വാട്ടര്‍ സപ്ലെ സ്വകാര്യവല്‍ക്കരിച്ച ശേഷം ഇന്‍ഫ്രസ്ട്രക്ച്ചര്‍ മേഖലയില്‍ അനിവാര്യമായ നിക്ഷേപം നടത്തുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാരും വാട്ടര്‍ കമ്പനികളും പരാജയപ്പെട്ടു. അത്യാവശ്യ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ കമ്പനികള്‍ക്ക് താല്പര്യമില്ല. അതെ സമയം, യുകെയിലെ വാട്ടര്‍ റെഗുലേറ്ററി ബോഡിയായ ‘ഓഫ് വാട്ടി’ന്‍റെ കണക്കു പ്രകാരം കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 57 ബില്ല്യന്‍ പൌണ്ട് ആണ് ഈ കമ്പനികള്‍ ഷെയര്‍ ഉടമകള്‍ക്ക് ഡിവിഡന്റ് ആയി നല്‍കിയത്.

വാട്ടര്‍ ലീക്കേജ് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ പല പട്ടണങ്ങളിലും കാര്യമായ ജലക്ഷാമം അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട് താക്കീത് ചെയ്യുന്നു. 18 സ്വകാര്യ വാട്ടര്‍ കമ്പനികള്‍ ആണ് യുകെയില്‍ വാട്ടര്‍ സപ്ലെ നടത്തുന്നത്. മാലിന്യസംസ്കരണത്തിന്‍റെ കാര്യത്തിലും ഈ കമ്പനികളുടെ പ്രകടനം വളരെ മോശമാണ്. നദികളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Post

ലണ്ടനില്‍ ട്രഫാല്‍ഗര്‍ സ്ക്വയറിനെ 'ചോരയില്‍ മുക്കി' മൃഗസംരക്ഷണ പ്രവര്‍ത്തകര്‍; രണ്ടു പേര്‍ അറസ്റ്റില്‍ !

Sun Jul 12 , 2020
ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ ട്രഫാല്‍ഗര്‍ സ്ക്വയറിലെ വാട്ടര്‍ ഫൌണ്ടനില്‍ ചോരക്ക് സമാനമായ ചുവപ്പ് നിറം കലര്‍ത്തി മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ വ്യത്യസ്തമായ ഒരു പ്രതിഷേധം. ഫൌണ്ടനൈലെ വെള്ളത്തില്‍ ചോരക്കു സമാനമായ നിറം കലര്‍ത്തി അതില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു ചില പ്രക്ഷോഭകര്‍. ഇവര്‍ക്ക് അപകടം ഉണ്ടായി രക്തം വാര്‍ന്നു പോകുന്നു എന്ന പ്രതീതി ഉണ്ടാക്കി തങ്ങളുടെ കാംപൈന്‍ ശ്രവിക്കാന്‍ ആളെക്കൂട്ടുകയായിരുന്നു ഇവരുടെ ഉദ്ധേശം. തീവ്ര ചിന്താഗതിയുള്ള പ്രക്ഷോഭകാരികളാണ് ഇതിനു മുന്നിലുണ്ടായിരുന്നത്. ‘ആനിമല്‍ […]

You May Like

Breaking News

error: Content is protected !!